ETV Bharat / bharat

ഗോദാവരി നദിയില്‍ ബോട്ട് മറിഞ്ഞ് 11 മരണം

author img

By

Published : Sep 15, 2019, 4:42 PM IST

Updated : Sep 15, 2019, 8:15 PM IST

റോയല്‍ വസിഷ്ട എന്ന ടൂറിസ്റ്റ് ബോട്ടാണ് അപകടത്തില്‍ പെട്ടത്. 61 പേരാണ് ബോട്ടിലുണ്ടായിരുന്നത് എന്നാണ് പ്രാഥമിക വിവരം.

ഗോദാവരി നദിയില്‍ ബോട്ട് മറിഞ്ഞ് 11 മരണം

ദേവിപട്ടണം; ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ കച്ചുള്ളൂരു മേഖലയില്‍ ഗോദാവരി നദയില്‍ ബോട്ട് മറിഞ്ഞ് 11 പേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. 25 പേരെ രക്ഷപെടുത്തി. 26 പേർക്കായി തെരച്ചില്‍ തുടരുകയാണ്. റോയല്‍ വസിഷ്ട എന്ന ടൂറിസ്റ്റ് ബോട്ടാണ് അപകടത്തില്‍ പെട്ടത്.

ഗോദാവരി നദിയില്‍ ബോട്ട് മറിഞ്ഞ് 11 മരണം
  • Andhra Pradesh: Four dead in the incident where a tourist boat carrying 61 people capsized in Godavari river in Devipatnam, East Godavari district today. Chief Minister Jagan Mohan Reddy has announced Rs 10 lakhs ex-gratia each to the families of the deceased. pic.twitter.com/HEbeUi4f9Z

    — ANI (@ANI) September 15, 2019 " class="align-text-top noRightClick twitterSection" data=" ">

62 പേരാണ് ബോട്ടിലുണ്ടായിരുന്നത് എന്നാണ് പ്രാഥമിക വിവരം. എല്ലാവരും ലൈഫ് ജാക്കറ്റുകൾ ധരിച്ചിരുന്നതായി അധികൃതർ അറിയിച്ചു. ബോട്ട് മറിഞ്ഞ വിവരം അറിഞ്ഞ ടൂട്ടഗുണ്ട വില്ലേജ് നിവാസികളാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. ഗന്ധിപോച്ചമ്മ ക്ഷേത്രത്തില്‍ നിന്ന് പാപിലോഡലു എന്ന സ്ഥലത്തേക്ക് യാത്രപോയ ബോട്ടാണ് അപകടത്തില്‍ പെട്ടത്. ദ്രുതകർമ്മ സേന രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.

  • #UPDATE Andhra Pradesh State Disaster Management Authority (APSDMA): 11 people have lost their lives in the incident where a tourist boat carrying 61 people capsized in Godavari river in Devipatnam, East Godavari district, today. pic.twitter.com/pCukgoenfu

    — ANI (@ANI) September 15, 2019 " class="align-text-top noRightClick twitterSection" data=" ">

കനത്ത മഴയെ തുടർന്ന് വിനോദയാത്ര ബോട്ടുകൾക്ക് കഴിഞ്ഞ ദിവസം വരെ നിരോധനം ഏർപ്പെടുത്തിയിരുന്നു. മഴ കുറഞ്ഞതിനെ തുടർന്നാണ് ഇന്ന് യാത്രാ ബോട്ടുകൾക്ക് അനുമതി നല്‍കിയത്. സംഭവത്തില്‍ ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി അന്വേഷണത്തിന് ഉത്തരവിട്ടു. ഗോദാവരി നദിയില്‍ പ്രവർത്തിക്കുന്ന എല്ലാ ബോട്ടുകളുടേയും ലൈസൻസ് പിൻവലിക്കാനും പരിശോധിച്ച് റിപ്പോർട്ട് നല്‍കാനും ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം ആന്ധ്ര സർക്കാർ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Intro:Body:

A tourist boat drowned in godavari river in Kacchuluru, Devipatnam mandal, East godavari district. There are 62 tourists in this boat during the accident.All of them are wearing life jackets. The villagers of tootagunta saved 14 members out of 61. It seems that the boat has started from gandipochamma temple heading towards papilondalu  in a boat named royal vasishta boat.

TOURIST BOAT SANK IN GODAVARI RIVER.. EAST GODAVARI DISTRICT 


Conclusion:
Last Updated : Sep 15, 2019, 8:15 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.