ETV Bharat / bharat

വികാസ് ദുബെ വധത്തിൽ എസ്ഐടി അന്വേഷണം; ഹർജി ഇന്ന് പരിഗണിക്കും

author img

By

Published : Jul 14, 2020, 11:12 AM IST

വിഷയത്തിൽ അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ഗാൻഷ്യം ഉപാധ്യായയാണ് അപേക്ഷ സമർപ്പിച്ചത്

Supreme Court  SIT Probe  Vikas Dubey encounter  Kanpur encounter  വികാസ് ദുബെ വധത്തിൽ എസ്ഐടി അന്വേഷണം; ഹർജി ഇന്ന് പരിഗണിക്കും  വികാസ് ദുബെ വധത്തിൽ എസ്ഐടി അന്വേഷണം  വികാസ് ദുബെ വധx
വികാസ് ദുബെ

ന്യൂഡൽഹി: വികാസ് ദുബെ വധത്തിൽ എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്‌ഡെയുടെ നേതൃത്വത്തിൽ ജസ്റ്റിസുമാരായ ആർ. സുഭാഷ് റെഡ്ഡി, എ.എസ്. ബോപണ്ണ എന്നിവർ വീഡിയോ കോൺഫറൻസിലൂടെ വാദം കേൾക്കും. വിഷയത്തിൽ അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ഗാൻഷ്യം ഉപാധ്യായയാണ് അപേക്ഷ സമർപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ മധ്യപ്രദേശിലെ ഉജ്ജൈനിൽ നിന്ന് കാൺപൂരിലേക്ക് കൊണ്ടുപോകുമ്പോൾ എസ്‌ടിഎഫ് ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിലാണ് ദുബെ കൊല്ലപ്പെട്ടത്.

അപകടത്തില്‍പ്പെട്ട വാഹനത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് വെടിയേറ്റത്. വിഷയത്തിൽ മറ്റൊരു അപേക്ഷ അനൂപ് പ്രകാശ് അവസ്തി സമർപ്പിച്ചിട്ടുണ്ട്. അധിക വസ്തുതകൾ ആവശ്യപ്പെട്ട് ഉപാധ്യായ സുപ്രീംകോടതിയിൽ ഒരു ഇടപെടൽ അപേക്ഷയും സമർപ്പിച്ചിട്ടുണ്ട്. ഏറ്റുമുട്ടലിന്‍റെ മറവിൽ ആറ് പ്രതികളെ കൊലപ്പെടുത്തിയ മനുഷ്യത്വരഹിതവും നിഷ്ഠൂരവുമായ പ്രവർത്തനമാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ഹർജിക്കാരൻ വാദിച്ചു. രാജ്യത്ത് 'താലിബാനൈസേഷൻ' ആണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.