ETV Bharat / bharat

യുപി അധ്യാപക നിയമനം: വ്യാപം അഴിമതിയ്ക്ക് തുല്യമെന്ന് പ്രിയങ്ക ഗാന്ധി

author img

By

Published : Jun 8, 2020, 3:54 PM IST

പ്രൊഫഷണൽ കോഴ്‌സുകളിലെ പ്രവേശനത്തിനായി മധ്യപ്രദേശ് പ്രൊഫഷണൽ എക്‌സാമിനേഷൻ ബോർഡ് നടത്തുന്ന പരീക്ഷകളിലെ ക്രമക്കേടാണ് വ്യാപം കുംഭകോണം.

യുപി അധ്യാപക നിയമനം  വ്യാപം അഴിമതി  പ്രിയങ്ക ഗാന്ധി  Priyanka Gandhi equates UP teachers' appointment matter with Vyapam scam  Vyapam scam
പ്രിയങ്ക ഗാന്ധി

ലഖ്‌നൗ: യുപിയിലെ അധ്യാപക നിയമനം വ്യാപം കുംഭകോണത്തിന് സമാനം എന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാർദ്ര. വിഷയത്തിൽ കഠിനാധ്വാനികളായ യുവാക്കൾക്ക് നീതി ലഭിച്ചില്ലെങ്കിൽ അവർ പ്രതിഷേധവുമായി നിരത്തിലിറങ്ങുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ചോദ്യപേപ്പർ വിലയിരുത്തുന്നതിൽ തെറ്റുണ്ടെന്ന് ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതി ബുധനാഴ്ച സംസ്ഥാനത്തെ 69,000 അധ്യാപകരുടെ നിയമനം സ്റ്റേ ചെയ്തിരുന്നു. നിയമനത്തിനായി സ്വീകരിച്ച നടപടിക്രമങ്ങൾ ഒരു ചാർട്ട് വഴി വിശദീകരിക്കാൻ സുപ്രീംകോടതി മെയ് 21 ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നിയമനത്തിലെ മാനദണ്ഡങ്ങൾ മാറ്റിയത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു.

പ്രൊഫഷണൽ കോഴ്‌സുകളിലെ പ്രവേശനത്തിനായി മധ്യപ്രദേശ് പ്രൊഫഷണൽ എക്‌സാമിനേഷൻ ബോർഡ് നടത്തുന്ന പരീക്ഷകളിലെ ക്രമക്കേടാണ് വ്യാവസായിക് പരീക്ഷ മണ്ഡൽ അഥവ വ്യാപം കുഭകോണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.