ETV Bharat / bharat

ഡല്‍ഹിയില്‍ പൊലീസ് സമരം; അഭിഭാഷകരെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യം

author img

By

Published : Nov 5, 2019, 12:11 PM IST

അഭിഭാഷകരെ അറസ്റ്റ് ചെയ്യും വരെ സമരമെന്ന് പ്രഖ്യാപിച്ച് ആയിരക്കണക്കിന് പൊലീസുകാർ തെരുവിലിറങ്ങി. ഇന്ന് രാവിലെയാണ് ഡല്‍ഹി പൊലീസ് ആസ്ഥാനത്ത് പൊലീസുകാരുടെ അസാധാരണ പ്രതിഷേധം തുടങ്ങിയത്.

ഡല്‍ഹിയില്‍ പൊലീസ് സമരം

ന്യൂഡല്‍ഹി; ഡല്‍ഹി തീസ് ഹസാരി കോടതിയില്‍ പൊലീസുകാരെ ആക്രമിച്ച അഭിഭാഷകരെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ സമരം. അഭിഭാഷകരെ അറസ്റ്റ് ചെയ്യും വരെ സമരമെന്ന് പ്രഖ്യാപിച്ച് ആയിരക്കണക്കിന് പൊലീസുകാർ തെരുവിലിറങ്ങി. ഇന്ന് രാവിലെയാണ് ഡല്‍ഹി പൊലീസ് ആസ്ഥാനത്ത് ' ഞങ്ങൾക്ക് നീതി വേണം ' എന്ന മുദ്രാവാക്യവുമായി പൊലീസുകാരുടെ അസാധാരണ പ്രതിഷേധം തുടങ്ങിയത്.

  • Delhi: Police personnel hold protest outside Police Head Quarters (PHQ), against the clash that broke out between police & lawyers at Tis Hazari Court on 2nd November. pic.twitter.com/ObM3nFcVgF

    — ANI (@ANI) November 5, 2019 " class="align-text-top noRightClick twitterSection" data=" ">
  • #WATCH Delhi: Police personnel raise slogans of "we want justice" outside the Police Head Quarters (PHQ) in ITO. They are protesting against the clash that broke out between police & lawyers at Tis Hazari Court on 2nd November. pic.twitter.com/XFAbQn2gay

    — ANI (@ANI) November 5, 2019 " class="align-text-top noRightClick twitterSection" data=" ">

യൂണിഫോമിനൊപ്പം കറുത്ത ബാഡ്ജും ധരിച്ചാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സമരക്കാരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കഴിഞ്ഞ ശനിയാഴ്ചയാണ് ഡല്‍ഹി തീസ് ഹസാരി കോടതി വളപ്പില്‍ അഭിഭാഷകരും പൊലീസും ഏറ്റുമുട്ടിയത്. വാഹന പാർക്കിങിനെ ചൊല്ലിയുള്ള തർക്കത്തില്‍ തുടങ്ങിയ ഏറ്റുമുട്ടല്‍ വെടിവെയ്പ്പിലാണ് അവസാനിച്ചത്. വാഹനങ്ങൾ കത്തിച്ച അഭിഭാഷകർ മാധ്യമ പ്രവർത്തകരെയും ആക്രമിച്ചു. ഇതേ തുടർന്ന് ഡല്‍ഹി ഹൈക്കോടതി സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

Intro:Body:

ഡല്‍ഹിയില്‍ പൊലീസ് സമരം; അഭിഭാഷകരെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യം



ന്യൂഡല്‍ഹി; ഡല്‍ഹി തീസ് ഹസാരി കോടതിയില്‍ പൊലീസുകാരെ ആക്രമിച്ച അഭിഭാഷകരെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ സമരം. അഭിഭാഷകരെ അറസ്റ്റ് ചെയ്യും വരെ സമരമെന്ന് പ്രഖ്യാപിച്ച് ആയിരക്കണക്കിന് പൊലീസുകാർ തെരുവിലിറങ്ങി. ഇന്ന് രാവിലെയാണ് ഡല്‍ഹി പൊലീസ് ആസ്ഥാനത്ത് പൊലീസുകാരുടെ അസാധാരണ പ്രതിഷേധം തുടങ്ങിയത്. യൂണിഫോമിനൊപ്പം കറുത്ത ബാഡ്ജും ധരിച്ചാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സമരക്കാരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കഴിഞ്ഞ ശനിയാഴ്ചയാണ് ഡല്‍ഹി തീസ് ഹസാരി കോടതി വളപ്പില്‍ അഭിഭാഷകരും പൊലീസും ഏറ്റുമുട്ടിയത്. വാഹന പാർക്കിങിനെ ചൊല്ലിയുള്ള തർക്കത്തില്‍ തുടങ്ങിയ ഏറ്റുമുട്ടല്‍ വെടിവെയ്പ്പിലാണ് അവസാനിച്ചത്. വാഹനങ്ങൾ കത്തിച്ച അഭിഭാഷകർ മാധ്യമ പ്രവർത്തകരെയും ആക്രമിച്ചു. ഇതേ തുടർന്ന് ഡല്‍ഹി ഹൈക്കോടതി സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 


Conclusion:

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.