ETV Bharat / bharat

അഭിനന്ദൻ വർധമാന്‍റെ ശരീരത്ത് രഹസ്യ ഉപകരണങ്ങളൊന്നും ഇല്ലെന്ന് വൈദ്യപരിശോധന റിപ്പോർട്ട്

author img

By

Published : Mar 3, 2019, 8:07 PM IST

അഭിനന്ദൻ വർധമാന്‍റെ ശരീരത്ത് രഹസ്യ ഉപകരണങ്ങളൊന്നും ഘടിപ്പിച്ചിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തി

സ്കാനിങ്ങിൽ നട്ടെല്ലിന്‍റെ താഴ്ഭാഗത്ത് പരിക്കേറ്റതായി കണ്ടെത്തി. വിമാനം തകർന്ന് താഴേക്ക് ചാടിയ സമയത്തുണ്ടായതാണ് പരിക്കെന്നാണ് സൂചന.

പാക് കസ്റ്റഡിയിൽ നിന്നും ഇന്ത്യയിലേക്ക് തിരിച്ചെത്തിയ വിങ് കമാൻഡർ അഭിനന്ദൻ വർധമാന്‍റെ ശരീരത്ത് രഹസ്യ ഉപകരണങ്ങളൊന്നും ഘടിപ്പിച്ചിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. എംആർഐ സ്കാനിങ്ങിൽ മറ്റ് പരിക്കുകളൊന്നും കണ്ടെത്താനായിട്ടില്ല. അതേസമയം സ്കാനിങ്ങിൽ നട്ടെല്ലിന്‍റെ താഴ്ഭാഗത്ത് പരിക്കേറ്റതായി കണ്ടെത്തിയിട്ടുണ്ട്. വിമാനം തകർന്ന് താഴേക്ക് ചാടിയ സമയത്തുണ്ടായതാണ് പരിക്കെന്നാണ് സൂചന.

പാക് അധീന കശ്മീരിൽ വീണ അഭിനന്ദന് പ്രദേശവാസികളുടെ മർദ്ദനമേറ്റതിലും പരിക്കുകളുണ്ട്. പരിക്കുകളും ശാരീരിക ബുദ്ധിമുട്ടുകളും കണ്ടെത്തി കൂടുതൽ പരിശോധനകൾക്കും ചികിത്സയ്ക്കുമായി ഡൽഹി കൻഡോമെന്‍റിലെ റിസേർച്ച് ആൻഡ് റഫറൽ ആശുപത്രിയിലേക്ക് മാറ്റുമെന്നും റിപ്പോർട്ട്. എന്നാൽശാരീരിക പീഡനങ്ങളല്ല മാനസിക പീഡനമാണ് പാകിസ്ഥാന്‍റെ കസ്റ്റഡിയിൽ നിന്നും നേരിട്ടതെന്നായിരുന്നു അഭിനന്ദന്‍റെ പ്രതികരണം. ഇന്നലെ പ്രതിരോധമന്ത്രി നിർമല സീതാരാമനുമായും വ്യോമസേനാ മേധാവി ബി എസ് ധനോവയുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

ഫെബ്രുവരി 27 നാണ് അതിർത്തിയിൽ കടന്നെത്തിയ പാക് പോർ വിമാനമായ എഫ്-16 നെ വിജയകരമായി തുരത്തിയോടിച്ച അഭിനന്ദന്‍റെ മിഗ്-21 ഒടുവിൽ തകർന്നു വീഴുകയായിരുന്നു. പാരച്യൂട്ട് വഴി പാക് അതിർത്തിക്കുള്ളിൽ ഇറങ്ങിയ അഭിനന്ദനെ പാക് സൈന്യം കസ്റ്റഡിയിലെടുക്കുകയായിരുന്നു. പാക് സൈന്യത്തിന്‍റെ കസ്റ്റഡിയിലായ അഭിനന്ദനെ പിന്നീട് ഇന്ത്യയുടെയും ലോകരാജ്യങ്ങളുടെയും സമ്മർദ്ദഫലമായി വിട്ടുനൽകാൻ പാകിസ്ഥാൻ തീരുമാനിക്കുകയായിരുന്നു. അഭിനന്ദനെ വിട്ടയക്കുന്നത് സമാധാന സന്ദേശമായാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി സംയുക്ത പ്രസ്താവനയിൽ പറഞ്ഞിരുന്നു.

Intro:Body:

No bugs have been found implanted in Indian Air Force pilot Wing Commander Abhinandan Varthaman during an MRI scan, a source said on Sunday.

The security agencies were understood to have been checking for any bugs which could be present in Varthaman, who was returned by Pakistan on Friday.

The scan also showed an injury in his lower spine which could have happened following his ejection from the MiG-21 fighter plane after a dogfight with Pakistani F-16 jets on Wednesday, the source said.

He also has a rib injury due to an assault by the Pakistani locals soon after he landed on ground in Pakistan-occupied Kashmir after his aircraft was shot down.

Varthaman will undergo more check-ups and treatment at the Research and Referral Hospital in Delhi Cantonment for the next 10 days, the source said.

Defence Minister Nirmala Sitharaman and Air Chief Birender Singh Dhanoa had met the pilot on Saturday.

On Wednesday, Varthaman, flying a MiG 21 Bison, was chasing Pakistani F-16 fighters which had transgressed into the Indian airspace, and in the process, his plane crossed over to the Pakistani side and was shot down. Abhinandan ejected safely but was taken into custody by the Pakistan Army upon landing. Before his plane was shot, he had hit a Pakistani F-16.

On Thursday, Pakistan Prime Minister Imran Khan announced the release of Varthaman, calling it a “peace gesture”. India used diplomatic and military pressure to ensure that Pakistan releases Varthaman unconditionally, according to top sources in New Delhi.

India mounted pressure on Pakistan through the international community, with National Security Adviser Ajit Doval holding talks with the US and other P-5 countries, the sources said. The External Affairs Ministry also exerted pressure on Pakistan through the Arab world, they said.


Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.