ETV Bharat / bharat

വ്യാജനോട്ട് കേസിൽ കൊല്‍ക്കത്തയില്‍ രണ്ട് പേർക്ക് നാല് വർഷം കഠിന തടവ്

author img

By

Published : Sep 5, 2020, 8:15 PM IST

പശ്ചിമ ബംഗാളിലെ മാൽഡ സ്വദേശികളായ പ്രതികൾക്ക് കോടതി 3000 രൂപ വീതം പിഴയും ഈടാക്കിയിട്ടുണ്ട്.

NIA court  Fake Indian Currency Notes  Indian Penal Code  Fake  Indian  Currency  Jail  Smuggled  കറൻസി  വ്യാജ കറൻസി  വ്യാജനോട്ട് വ്യചരിപ്പിച്ച കേസിൽ രണ്ട് പേർക്ക് നാല് വർഷം കഠിന തടവ്  വ്യാജ കറൻസി  മാൽഡ  കൊൽക്കത്ത  കൊൽക്കത്തയിലെ പ്രത്യേക എൻ‌ഐ‌എ കോടതി
വ്യാജനോട്ട് വ്യചരിപ്പിച്ച കേസിൽ രണ്ട് പേർക്ക് നാല് വർഷം കഠിന തടവ്

കൊൽക്കത്ത: ബംഗ്ലാദേശിൽ നിന്ന് കടത്തിയ ഇന്ത്യൻ വ്യാജ നോട്ടുകൾ പ്രചരിപ്പിച്ച കേസിൽ രണ്ട് പേർക്ക് നാല് വർഷം തടവ് ശിക്ഷക്ക് വിധിച്ച് കൊൽക്കത്തയിലെ പ്രത്യേക എൻ‌ഐ‌എ കോടതി. ഇരുവർക്കും 3000 രൂപ പിഴയും കോടതി ഈടാക്കിയിട്ടുണ്ട്. പശ്ചിമ ബംഗാളിലെ മാൽഡ സ്വദേശികളായ ഹബീബൂർ റഹ്‌മാൻ, ഫക്കീറുൾ ഷെയ്‌ഖ് എന്നിവർക്കെതിരെയാണ് കോടതി വിധി.

2017 മാർച്ച് ആറിനാണ് ഇരുവരിൽ നിന്നും ലക്ഷങ്ങൾ വിലയുള്ള വ്യാജനോട്ടുകൾ പിടിച്ചെടുത്തത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പിന്നീട് എൻഐഎ പ്രധാന വകുപ്പുകൾ പ്രകാരം ഇരുവർക്കുമെതിരെ വീണ്ടും കേസ് ചുമത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.