ETV Bharat / bharat

മുംബൈയിൽ എയര്‍ഹോസ്റ്റസ് അപ്പാര്‍ട്ട്‌മെന്‍റിനുള്ളില്‍ മരിച്ച നിലയില്‍

author img

By

Published : Apr 30, 2020, 9:41 PM IST

സുൽത്താന ഷെയ്ഖിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാജാലക്ഷ്മി ബിൽഡിംഗിലെ സുൽത്താനയുടെ അപ്പാർട്ട്‌മെന്‍റില്‍ അഴുകിയ നിലയിലായിരുന്നു മൃതദേഹം

Mumbai: Air hostess found dead in apartment വിലാ പാർലെ പോദ്ദാർ വാദി പ്രദേശം മഹാരാഷ്‌ട്ര എയർ ഹോസ്റ്റസ് മരിച്ച നിലയിൽ Mumbai Air hostess
മുംബൈയിൽ എയർ ഹോസ്റ്റസിനെ അപ്പാർട്ട്മെന്‍റിൽ മരിച്ച നിലയിൽ കണ്ടെത്തി

മുംബൈ: വിലാ പാർലെയിലെ പോദ്ദാർ വാദി പ്രദേശത്തെ അപ്പാര്‍ട്ട്‌മെന്‍റിനുള്ളില്‍ 29കാരിയായ എയർ ഹോസ്റ്റസ് മരിച്ച നിലയിൽ. സുൽത്താന ഷെയ്ഖിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാജാലക്ഷ്മി ബിൽഡിംഗിലെ സുൽത്താനയുടെ അപ്പാർട്ട്‌മെന്‍റില്‍ അഴുകിയ നിലയിലായിരുന്നു മൃതദേഹം. ഇവിടെ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികളാണ് പൊലീസിൽ വിവരം അറിയിച്ചത്. ഗോ എയറിൽ ജോലി ചെയ്തിരുന്ന രണ്ട് സഹപ്രവർത്തകർ ലോക്ക് ഡൗൺ നടപ്പാക്കുന്നതിന് മുമ്പ് നഗരം വിട്ട് പോയിരുന്നു. അപ്പാർട്ട്‌മെന്‍റിൽ നിന്ന് ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയില്ല. കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.