ETV Bharat / bharat

യുപിയിലെ 45 ജില്ലകളില്‍ മെഡിക്കല്‍ കോളജുകൾ സ്ഥാപിച്ചെന്ന് യോഗി ആദിത്യനാഥ്

author img

By

Published : Dec 25, 2019, 9:20 PM IST

വാജ്‌പേയിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് അടൽ ബിഹാരി മെഡിക്കൽ സർവകലാശാലയുടെ ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

Yogi Adityanath  Uttar Pradesh  Atal Bihari Vajpayee  Lok Bhawan  യോഗി ആദിത്യനാഥ്  യുപി  45 ജില്ലകളില്‍ മെഡിക്കല്‍ കോളജ്
യുപിയിലെ 45 ജില്ലകളില്‍ മെഡിക്കല്‍ കോളജുകൾ സ്ഥാപിച്ചെന്ന് യോഗി ആദിത്യനാഥ്

ലക്നൗ: കഴിഞ്ഞ രണ്ടര വർഷത്തിനിടെ സംസ്ഥാനത്തെ 45 ജില്ലകളില്‍ മെഡിക്കല്‍ കോളജുകൾ സ്ഥാപിച്ചെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. അടല്‍ ബിഹാരി മെഡിക്കല്‍ സർവകലാശാലയുടെ ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2016 വരെ 15 ജില്ലകളിലാണ് മെഡിക്കല്‍ കോളജ് സൗകര്യം ലഭ്യമായിരുന്നത്. കഴിഞ്ഞ രണ്ടര വർഷം കൊണ്ട് ഇത് 45 ജില്ലകളിലേക്ക് വർധിച്ചു. ഇതില്‍ ഏഴ് മെഡിക്കല്‍ കോളജില്‍ അഡ്മിഷൻ നടപടിക്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. എട്ട് മെഡിക്കല്‍ കോളജുകളില്‍ ഉടൻ നടപടിക്രമങ്ങൾ ആരംഭിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിച്ച ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും പങ്കെടുത്തു. മുൻ പ്രധാനമന്ത്രിയായിരുന്ന വാജ്പേയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ലോക് ഭവനില്‍ അദ്ദേഹത്തിന്‍റെ പ്രതിമയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.