ETV Bharat / bharat

ഭക്ഷ്യ വസ്തുക്കളുടെ വില കൂടുന്നു: കേന്ദ്ര സർക്കാരിനെതിരെ മമത ബാനർജി

author img

By

Published : Nov 6, 2020, 10:13 AM IST

പ്രധാന ഭക്ഷ്യ വസ്തുക്കളുടെ പട്ടികയിൽ നിന്ന് ഉരുളക്കിഴങ്ങും സവാളയും നീക്കം ചെയ്ത അവശ്യ ചരക്ക് ബിൽ ജനവിരുദ്ധമാണെന്നും, ഇത് കച്ചവടക്കാരെയും പൂഴ്ത്തിവെപ്പുകാരെയും സംരക്ഷിക്കുമെന്നും മമത ബാനർജി ചൂണ്ടിക്കാട്ടി.

1
1

കൊൽക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ജനങ്ങൾക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കൾ ഉറപ്പാക്കേണ്ടത് കേന്ദ്രത്തിന്റെ കടമയാണെന്ന് മമത പറഞ്ഞു. ഉരുളക്കിഴങ്ങ്, സവാള തുടങ്ങിയ ആവശ്യ ഭക്ഷ്യ വസ്തുക്കളുടെ വില നിയന്ത്രിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരം പുനസ്ഥാപിക്കണമെന്നും അല്ലെങ്കിൽ വിലയുടെ നിയന്ത്രണം കേന്ദ്രസർക്കാർ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതുമെന്ന് മമത അറിയിച്ചു.

പ്രധാന ഭക്ഷ്യ വസ്തുക്കളുടെ പട്ടികയിൽ നിന്ന് ഉരുളക്കിഴങ്ങും സവാളയും നീക്കം ചെയ്ത അവശ്യ ചരക്ക് (ഭേദഗതി) ബിൽ ജനവിരുദ്ധമാണെന്നും, ഇത് കച്ചവടക്കാരെയും പൂഴ്ത്തിവെപ്പുകാരെയും സംരക്ഷിക്കുമെന്നും മമത ചൂണ്ടിക്കാട്ടി. കൊവിഡ് പ്രതിസന്ധി നിലനിൽക്കുമ്പോൾ തന്നെ ഭക്ഷ്യ വസ്തുക്കളുടെ വില കൂടുകയാണെന്നും 2021 ലെ സംസ്ഥാന തെരഞ്ഞെടുപ്പിൽ ടിഎംസി സർക്കാരിനെ പിഴുതെറിയാൻ ജനങ്ങളോട് ആവശ്യപ്പെട്ട കേന്ദ്ര ആഭ്യന്തരമന്ത്രി ആവശ്യമായ ഭക്ഷ്യ വസ്തുക്കൾ വാങ്ങാൻ ജനങ്ങൾക്ക് കഴിയുമെന്ന് ഉറപ്പുവരുത്തണമെന്നും മമത പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.