ETV Bharat / bharat

ലോക്ക് ഡൗണിനിടെ ഏകാന്തതയില്‍ മനം മടുത്ത് യുവാവ് ആത്മഹത്യ ചെയ്‌തു

author img

By

Published : May 12, 2020, 8:58 PM IST

ലോക്ക് ഡൗണിനിടെ ഏകാന്തതയില്‍ മനം മടുത്ത് യുവാവ് ആത്മഹത്യ ചെയ്‌തു  കൊവിഡ് 19  ലോക്ക് ഡൗണ്‍  lockdown  covid 19
ലോക്ക് ഡൗണിനിടെ ഏകാന്തതയില്‍ മനം മടുത്ത് യുവാവ് ആത്മഹത്യ ചെയ്‌തു

മഹാരാഷ്‌ട്രയിലെ കോപ്പര്‍ കെയ്‌രാന സ്വദേശിയും എഞ്ചിനീയറുമായ സൂരജ് സുര്‍വെയാണ് വീട്ടില്‍ തൂങ്ങി മരിച്ചത്

മുംബൈ: ലോക്ക് ഡൗണ്‍ തുടരുന്നതിനിടെ മഹാരാഷ്‌ട്രയില്‍ ഏകാന്തതയില്‍ മനം മടുത്ത് 25കാരന്‍ ആത്മഹത്യ ചെയ്‌തു. നവി മുംബൈയ്‌ക്ക് സമീപം കോപ്പര്‍ കെയ്‌രാന സ്വദേശി സൂരജ് സുര്‍വെയാണ് തൂങ്ങി മരിച്ചത്. വീട്ടിലെ ഫാനിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എഞ്ചിനീയറായിരുന്ന സൂരജ് സുര്‍വെ ലോക്ക് ഡൗണായതിനാല്‍ വീട്ടില്‍ നിന്നും ജോലി ചെയ്‌തു വരികയായിരുന്നു. വീട്ടുകാരെ കാണാന്‍ സാധിക്കാത്തതിനാല്‍ മനോവിഷമം അനുഭവിച്ചു വരികയാണെന്ന് വീട്ടില്‍ നിന്നും കണ്ടെടുത്ത ആത്മാഹത്യാക്കുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.