ETV Bharat / bharat

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ കർശന ശിക്ഷ നൽകണമെന്ന് ബിജെപി നേതാവ്

author img

By

Published : Feb 12, 2020, 6:31 PM IST

കേസുകൾ കൈകാര്യം ചെയ്യാൻ കർശന നിയമങ്ങളും ഫാസ്റ്റ് ട്രാക്ക് കോടതികളും രൂപീകരിച്ചിട്ടും കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ആരോപണം

Madhav Bhandari  Ankita Pisudde  crimes against women  punishment for convicts  crimes against women  ബിജെപി നേതാവ്  BJP leader calls for strict punishment in crimes against women  സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ കർശന ശിക്ഷ നൽകണമെന്ന് ബിജെപി നേതാവ്
ബിജെപി നേതാവ്

താനെ: സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് മഹാരാഷ്ട്രയിലെ ബിജെപി നേതാവ് മാധവ് ഭണ്ഡാരി. ഇത്തരം കേസുകളിൽ ശിക്ഷിക്കപ്പെട്ടവർക്ക് കർശന ശിക്ഷ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു എൻ‌ജി‌ഒ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിൽ സർക്കാരും സമൂഹവും പരാജയപ്പെട്ടുവെന്നും കേസുകൾ കൈകാര്യം ചെയ്യാൻ കർശന നിയമങ്ങളും ഫാസ്റ്റ് ട്രാക്ക് കോടതികളും രൂപീകരിച്ചിട്ടും കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പരാജയത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ പരാമർശത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഭണ്ഡാരി പ്രതികരിക്കാൻ വിസമ്മതിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.