ETV Bharat / bharat

കർഫ്യൂ തുടരുന്നു; കശ്മീർ താഴ്വരയിൽ അവശ്യവസ്തുക്കൾക്ക് ക്ഷാമം

author img

By

Published : Aug 21, 2019, 11:39 PM IST

13 ദിവസമായി ഗതാഗതവും വാർത്താവിനിമയവും പൂർണമായും സ്തംഭിച്ചിരിക്കുകയാണ്

Kashmir: People suffering due to shortage of medicines

ശ്രീനഗർ: കശ്മീർ താഴ്വരയിൽ രണ്ടാഴ്ച്ചയായി തുടരുന്ന കർഫ്യൂവിനെ തുടർന്ന് ശ്രീനഗർ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള ചരക്ക് നീക്കം തടസ്സപ്പെട്ടു. ഇതേതുടർന്ന് രാജ്യത്തെ മറ്റ് നഗരങ്ങളില്‍ നിന്നുള്ള ഔഷധങ്ങളുടെ വരവും നിലച്ചു. ക്ഷാമം കാരണം ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന രോഗികൾ ഉൾപ്പെടെയുള്ളവര്‍ ദുരിതത്തിലാണ്.

13 ദിവസമായി ഗതാഗതവും വാർത്താവിനിമയവും പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ 17-ാം തീയതി ഇന്ധനവും ഭക്ഷ്യവസ്തുക്കളും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ ജില്ലാഭരണകൂടം ശ്രീനഗറിൽ ലഭ്യമാക്കിയിരുന്നു. ജമ്മു ഉൾപ്പെടെ വിവിധ ജില്ലകളിൽ ടു ജി മൊബൈൽ സേവനം ഉൾപ്പടെ പുനഃസ്ഥാപിച്ചു. പകൽ നിയന്തണ ഇളവുകൾ പ്രഖ്യാപിച്ച കശ്മീർ മേഖലയിൽ ഇതേവരെ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ മാസം ആദ്യമാണ് ജമ്മുകശ്മീരിന് പ്രത്യേക പരിഗണന നൽകുന്ന ആർട്ടിക്കിൾ 370 പാർലമെന്‍റ് റദ്ദാക്കിയത്.

കർഫ്യൂ തുടരുന്നു : കശ്മീർ താഴ്വരയിൽ അവശ്യവസ്തുക്കൾക്ക് ഉൾപ്പെടെ ക്ഷാമം
Intro:Body:

https://www.etvbharat.com/urdu/jammu-and-kashmir/state/jammu-and-kashmir/kashmir-residents-struggle-to-access-medicine/na20190818210911234



Srinagar: The cargo facility at Srinagar International Airport has been blocked in the Kashmir Valley due to the two-week long curfew imposed.



This blockage has prevented the transfer of some medicines from other cities of the country.



People suffering from severe illness are experiencing hardship due to non-availability of medicines.



It has been 13 days since Section 144 has been imposed in the kashmir Valley. There is a complete shutdown of transportation and communcation since then. 


Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.