ETV Bharat / bharat

ഒന്നാംസ്ഥാനക്കാരനോട് പരീക്ഷയില്‍ തോറ്റവര്‍ക്ക് വെറുപ്പ് സ്വാഭാവികം: രാഹുലിനെതിരെ ജയ്റ്റ്‌ലി

author img

By

Published : Feb 11, 2019, 4:11 AM IST

റിസര്‍വ് ബാങ്കിനും സൈന്യത്തിനും ജുഡീഷ്യറിക്കുമെതിരെ കോണ്‍ഗ്രസ് തെറ്റായ പ്രചാരണം നടത്തുന്നു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ക്ക് എതിരെയുള്ള നീക്കം തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ളതാണ്.

ജെയ്റ്റ്ലിയും രാഹുലും

റാഫേല്‍ വിഷയത്തില്‍ രാഹുല്‍ഗാന്ധിയുടെ പ്രസംഗങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള വിരോധത്തില്‍നിന്ന് ഉടലെടുത്തവയാണെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി. പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥിക്ക് ഒന്നാം സ്ഥാനക്കാരനോട് വെറുപ്പ് തോന്നുക സ്വാഭാവികമാണ്. ഭരണഘടനാ സ്ഥാപനങ്ങള്‍ തകര്‍ക്കുന്നവരില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കാന്‍ സമയമായിരിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് ജെയ്റ്റ്ലി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്.

നെഹ്രുവും ഇന്ധിരാഗാന്ധിയും അടക്കമുള്ളവര്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍മാരോട് സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അത്തരത്തിലുള്ളതൊന്നും അടുത്തിടെ നടന്നിട്ടില്ല. അതിര്‍ത്തി കടന്നുള്ള മിന്നലാക്രമണത്തെ ആദ്യം എതിര്‍ത്ത കോണ്‍ഗ്രസ് പിന്നീട് അത് സാധാരണ നടക്കുന്നതാണെന്ന് അഭിപ്രായപ്പെട്ടു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ക്ക് എതിരെയുള്ള നീക്കം തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ളതാണ്. കോണ്‍ഗ്രസ് പാര്‍ട്ടി ഓരോ വിഷയത്തിലും വ്യത്യസ്ത നിലപാടുകളാണ് സ്വീകരിക്കുന്നത്. കേരളത്തില്‍ പരസ്യമായി കശാപ്പ് നടത്തുകയും മധ്യപ്രദേശില്‍ ഗോവധത്തിനെതിരെ ദേശസുരക്ഷാ നിയമം ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് ജെയ്റ്റ്‌ലി ആരോപിച്ചു.

ജെ.എന്‍.യു സംഘവുമായി രാഹുല്‍ തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. അര്‍ബന്‍ നക്‌സലുകളെ കോടതിയിലടക്കം സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് മുന്‍നിരയിലുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി.

ജയ്റ്റ്ലിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

  • " class="align-text-top noRightClick twitterSection" data="">


Intro:Body:



പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥിക്ക് ഒന്നാംസ്ഥാനക്കാരനോട് വെറുപ്പുതോന്നാം - രാഹുലിനെതിരെ ജെയ്റ്റ്‌ലി



5-7 minutes



ന്യൂഡല്‍ഹി: സൈന്യത്തിനും ജുഡീഷ്യറിക്കും റിസര്‍വ് ബാങ്കിനുമെതിരെ കോണ്‍ഗ്രസ് തെറ്റായ പ്രചാരണം നടത്തുന്നുവെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ചികിത്സ കഴിഞ്ഞ് ശനിയാഴ്ച അമേരിക്കയില്‍നിന്ന് തിരിച്ചെത്തിയ ജെയ്റ്റ്‌ലി ഫെയ്‌സ്ബുക്കിലൂടെയാണ് കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്.



റഫാല്‍ വിഷയത്തില്‍ രാഹുല്‍ഗാന്ധിയുടെ പ്രസംഗങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള വ്യക്തിപരമായ വിരോധത്തില്‍നിന്ന് ഉടലെടുത്തവയാണെന്ന് അദ്ദേഹം ആരോപിച്ചു. പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥിക്ക് ഒന്നാം സ്ഥാനക്കാരനോട് വെറുപ്പ് തോന്നുക സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങള്‍ തകര്‍ക്കുന്നവരില്‍നിന്ന് രാജ്യത്തെ സംരക്ഷിക്കാന്‍ സമയമായിരിക്കുന്നു. പാര്‍ലമെന്റിന്റെ ഇരുസഭകളും എല്ലാ ദിവസവും സ്തംഭപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.



ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ക്ക് എതിരെയുള്ള നീക്കം തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെയുള്ളതാണ്. അതിര്‍ത്തി കടന്നുള്ള മിന്നലാക്രമണത്തെ ആദ്യം എതിര്‍ത്ത കോണ്‍ഗ്രസ് പിന്നീട് അത് സാധാരണ നടക്കുന്നതാണെന്ന് അഭിപ്രായപ്പെട്ടു. നെഹ്രുവും ഇന്ധിരാഗാന്ധിയും അടക്കമുള്ളവര്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍മാരോട് സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അത്തരത്തിലുള്ളതൊന്നും അടുത്തിടെ നടന്നിട്ടില്ല.



പശ്ചിമ ബംഗാളില്‍ ജനാധിപത്യം ഗുരുതരമായ വെല്ലുവിളി നേരിടുകയാണ്. ബിജെപി നേതാക്കളെ സംസ്ഥാനത്ത് കാലുകുത്തുവാനോ രഥയാത്ര നടത്തുവാനോ അനുവദിക്കുന്നില്ല. കോണ്‍ഗ്രസ് പാര്‍ട്ടി ഓരോ വിഷയത്തില്‍ വ്യത്യസ്ത നിലപാടുകളാണ് സ്വീകരിക്കുന്നത്. കേരളത്തില്‍ ക്യാമറയ്ക്ക് മുന്നില്‍ കശാപ്പ് നടത്തുകയും മധ്യപ്രദേശില്‍ ഗോവധത്തിനെതിരെ ദേശസുരക്ഷാ നിയമം പ്രയോഗിക്കുകയും ചെയ്യുന്നുവെന്ന് ജെയ്റ്റ്‌ലി ആരോപിച്ചു.



ജനാധിപത്യം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുതലക്കണ്ണീര്‍ ഒഴുക്കുന്നവര്‍ രാജ്യത്തെ കുടുംബാധിപത്യത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നു. ഛത്തീസ്ഗഢില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മാവോവാദികളുമായി കൈകോര്‍ത്തുവെന്നും ജെയ്റ്റ്‌ലി ആരോപിച്ചു. ജെ.എന്‍.യു സംഘവുമായി രാഹുല്‍ തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. അര്‍ബന്‍ നക്‌സലുകളെ കോടതിയിലടക്കം സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് മുന്‍നിരയിലുണ്ടെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.


Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.