ETV Bharat / bharat

ഇന്ത്യയില്‍ കൊവിഡ് ബാധിതർ 42,500 കടന്നു; മരണം 1373

author img

By

Published : May 4, 2020, 9:59 AM IST

കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 2,553 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു.

India's COVID-19 count  death toll  ഇന്ത്യയില്‍ കൊവിഡ്  ഇന്ത്യ കൊവിഡ് 19  കൊവിഡ് 19  കൊവിഡ് മരണം  കൊവിഡ് മരണം ഇന്ത്യ  India's COVID-19  COVID-19
ഇന്ത്യയില്‍ കൊവിഡ് കേസുകൾ 42,500 കടന്നു; മരണം 1300ലേറെ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 42,533 ആയി. മരണസംഖ്യ 1,373 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 2,553 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. 72 പേർ മരിച്ചു. നിലവിൽ 29,453 പേരാണ് ചികിത്സയിലുള്ളത്. 11,706 പേര്‍ രോഗമുക്തി നേടി.

ഏറ്റവുമധികം പേർക്ക് രോഗം കണ്ടെത്തിയ മഹാരാഷ്ട്രയിൽ 12,974 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഗുജറാത്തിൽ 5,428 കേസുകളും ഡല്‍ഹിയിൽ 4,549 കേസുകളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. കൊവിഡ് വ്യാപനത്തെ തടയാൻ മെയ് 17 വരെയാണ് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.