ETV Bharat / bharat

രാജ്യത്ത് 36,594 പുതിയ കൊവിഡ് ബാധിതർ

author img

By

Published : Dec 4, 2020, 12:23 PM IST

തുടർച്ചയായ 27-മത് ദിവസമാണ് രാജ്യത്ത് അമ്പതിനായിരത്തിൽ കുറവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്

കേന്ദ്ര ആരോഗ്യ വകുപ്പി
കേന്ദ്ര ആരോഗ്യ വകുപ്പി

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 36,594 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. തുടർച്ചയായ 27-മത് ദിവസമാണ് രാജ്യത്ത് അമ്പതിനായിരത്തിൽ കുറവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

കേന്ദ്ര ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക കണക്ക് പ്രകാരം രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 95,71,559 ആയി. ഇതിൽ 90,16,289 പേർക്ക് രോഗം ഭേദമാവുകയും 1,39,188 പേർ മരിക്കുകയും ചെയ്തു. നിലവിൽ രാജ്യത്ത് 4,16,082 പേരാണ് ചികിത്സയിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 540 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഏഴു ദിവസമായി പ്രതിദിനം രോഗമുക്തരാകുന്നവരുടെ എണ്ണം പുതിയ കേസുകളേക്കാൾ കൂടുതലായതിനാൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മൊത്തം കേസുകളുടെ ശതമാനം 4.35 ആയി കുറഞ്ഞുവെന്ന് മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇതുവരെ 14,47,27,749 സാമ്പിളുകൾ പരിശോധിച്ചു. വ്യാഴാഴ്ച മാത്രം 11,70,102 സാമ്പിളുകളാണ് പരിശോധിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം രോഗികളുള്ളത്. 85,535 പേരാണ് ഇവിടെ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഇതുവരെ 17,03,274 പേർ രോഗമുക്തരായി. 47,472 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ 29,120 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. രാജ്യതലസ്ഥാനത്ത് ഇതുവരെ 5,43,514 പേർക്ക് രോഗഭേദമായി. 9,424 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

മിസോറാമിൽ പുതിയതായി ഏഴ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,888 ആയി. ഇതിൽ 3,647 പേർക്ക് രോഗം ഭേദമായി. ആറ് മരണങ്ങളും ഇതുവരെ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളത് 235 പേരാണ്. ഡിസംബർ അവസാനത്തോടെയൊ ജനുവരി ആദ്യമോ ഇന്ത്യയിൽ വാക്സിൻ ഉപയോഗിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഏയിംസ് ഡയറക്ടർ ഡോ. റൺദീപ് ഗുലേറിയ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.