ETV Bharat / bharat

ധാരാവിയിലെ കൊവിഡ് കണക്ക് 3500 കടന്നു

author img

By

Published : Oct 27, 2020, 6:52 PM IST

രാജ്യത്തെ കൊവിഡ് ഹോട്‌സ്‌പോട്ട് കൂടിയായിരുന്ന ധാരാവിയിൽ നിലവിൽ 143 സജീവ കൊവിഡ് കേസുകളാണുള്ളത്.

മുംബൈ കൊവിഡ് കണക്ക്  ധാരാവി കൊവിഡ് വ്യാപനം  ധാരാവി കൊവിഡ് കണക്ക്  കൊവിഡ് 19  covid 19  mumbai covid tally  dharavi covid tally  dharavi covid
ധാരാവിയിലെ കൊവിഡ് കണക്ക് 3500 കടന്നു

മുംബൈ: ധാരാവിയിൽ 11 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ചേരി പ്രദേശത്ത് മാത്രം കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3508 ആയി. കഴിഞ്ഞ 39 ദിവസങ്ങളിൽ ധാരാവിയിൽ 500 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. മുൻപ് 2500ൽ നിന്ന് 3000 കേസുകളിലെത്താൻ 72 ദിവസങ്ങളായിരുന്നു എടുത്തിരുന്നത്. ചേരി പ്രദേശത്തെ 3,057 പേർ നിലവിൽ കൊവിഡ് മുക്തരായി ആശുപത്രി വിട്ടെന്ന് അധികൃതർ അറിയിച്ചു. അതേസമയം രാജ്യത്തെ കൊവിഡ് ഹോട്‌സ്‌‌‌പോട്ട് കൂടിയായിരുന്ന ധാരാവി ചേരിയിലെ മരണനിരക്ക് സംബന്ധിച്ച വിവരങ്ങൾ നിലവിൽ അധികൃതർ പുറത്തുവിടുന്നില്ല. നിലവിൽ ഈ പ്രദേശത്ത് 143 സജീവ കൊവിഡ് കേസുകളാണുള്ളത് എന്നും അധികൃതർ കൂട്ടിചേർത്തു. 2.5 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ധാരവിയിൽ 6.5 ലക്ഷത്തിലധികമാണ് ജനസംഖ്യ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.