ETV Bharat / bharat

യുപിയിൽ ദലിത് യുവാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ചു

author img

By

Published : Aug 31, 2020, 5:31 PM IST

ഉത്തർപ്രദേശിലെ ലാൽഗഞ്ച് പൊലീസ് സ്റ്റേഷനിലാണ് പത്തൊമ്പത് വയസുകാരൻ പൊലീസ് കസ്റ്റഡിയിൽ മരിച്ചത്. കസ്റ്റഡിയിലിരുന്ന പ്രതിയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടു.

Rae Bareli  Rae Bareli protest  Rae Bareli police  Rae Bareli boy death  Dalit boy in Rae Bareli  Uttar Pradesh Police  Dalit boy dies in police custody  ഉത്തർപ്രദേശിൽ ദളിത് യുവാവ്  കസ്റ്റഡി മരണം യുപി  രയ്‌ ബരേലിയിലെ ലാൽഗഞ്ച് പൊലീസ് സ്റ്റേഷൻ  പത്തൊമ്പത് വയസുകാരൻ പൊലീസ് കസ്റ്റഡിയിൽ മരിച്ചു  യുപിയിൽ ദളിത് യുവാവ്  പൊലീസ് കസ്റ്റഡിയിൽ മരിച്ചു
യുപിയിൽ ദളിത് യുവാവ്

ലഖ്‌നൗ: ഉത്തർപ്രദേശിൽ ദലിത് യുവാവ് കസ്റ്റഡിയിലിരിക്കെ മരിച്ചു. ഞായറാഴ്ച രാത്രി രയ്‌ ബരേലിയിലെ ലാൽഗഞ്ച് പൊലീസ് സ്റ്റേഷനിലാണ് പത്തൊമ്പത് വയസുകാരൻ പൊലീസ് കസ്റ്റഡിയിൽ മരിച്ചത്. പൊലീസ് പീഡിപ്പിച്ചിരുന്നതായി മരിച്ചയാളുടെ കുടുംബാംഗങ്ങൾ ആരോപിച്ചു. തുടർന്ന്, പൊലീസ് സ്റ്റേഷനെതിരെ നാട്ടുകാർ പ്രതിഷേധിക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്‌തിരുന്നു.

വാഹന മോഷണക്കേസിൽ വെള്ളിയാഴ്ച പിടിയിലായ മോഹിതാണ് കസ്റ്റഡിയിലിരിക്കെ മരിച്ചത്. ഇയാൾക്കൊപ്പം അറസ്റ്റിലായ സഹോദരൻ സോനുവിനെ ഏതാനും മണിക്കൂറുകൾക്ക് ശേഷം വിട്ടയച്ചു. മോഹിതിനെ പൊലീസ് പീഡിപ്പിക്കുകയും ആരോഗ്യനില വഷളായതിനെത്തുടർന്ന് ഇയാളെ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. എന്നാൽ, ആശുപത്രിയിൽ വച്ച് മോഹിതിന്‍റെ മരണം സ്ഥിരീകരിച്ചു. ഇയാളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

കസ്റ്റഡിയിലിരുന്ന പ്രതിയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടു. നിയമവിരുദ്ധമായി തടങ്കലിൽ വച്ചതിന് ലാൽഗഞ്ച് പൊലീസ് എസ്എച്ച്ഒയെ സസ്‌പെൻഡ് ചെയ്‌തു. കൂടാതെ, സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിനും എസ്‌പി ഉത്തരവിറക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.