ETV Bharat / bharat

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ; യുപി മുന്നിൽ

author img

By

Published : Sep 30, 2020, 12:28 PM IST

നാഷണല്‍ ക്രൈം റെക്കോഡ് ബ്യൂറോയുടെ റിപ്പോർട്ട് പ്രകാരം 2019 ൽ പ്രതിദിനം രാജ്യത്ത് 87 പീഡനങ്ങൾ നടക്കുന്നുണ്ടെന്നാണ് കണക്ക്.

നാഷ്ണൽ ക്രൈം റക്കോഡ് ബ്യൂറോ 
നാഷ്ണൽ ക്രൈം റക്കോഡ് ബ്യൂറോ 

ന്യൂഡൽഹി: രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരുന്നതായി റിപ്പോർട്ട്. നാഷണൽ ക്രൈം റെക്കോഡ് ബ്യൂറോയുടെ റിപ്പോർട്ട് പ്രകാരം 2019 ൽ പ്രതിദിനം രാജ്യത്ത് 87 പീഡനങ്ങൾ നടക്കുന്നുണ്ടെന്നാണ് കണക്ക്. 2018 ൽ 3.78 ലക്ഷം കേസുകളാണെന്ന റിപ്പോർട്ട് ചെയ്തതെങ്കിൽ 2019ൽ 4.05 ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്തു. റിപ്പോർട്ട് ചെയ്ത കേസുകളിൽ 30.9 ശതമാനം കേസുകളും ഗാർഹിക പീഡനങ്ങളാണ്.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ രാജ്യത്ത് ഏറ്റവുമധികം നടക്കുന്നത് യുപിയിലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഈ വർഷം 59,583 കേസുകളാണ് യുപിയിൽ രജിസ്റ്റർ ചെയ്തത്. യുപിക്ക് ശേഷം രാജസ്ഥാനിലും (41,5550) മഹാരാഷ്ട്രയിലും (37,144) റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. പോക്സൊ കുറ്റ കൃത്യങ്ങളിലും യുപിയാണ് മുന്നിൽ. 7,444 കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്തതായാണ് കണക്ക്. യുപിക്ക് ശേഷം ഏറ്റവും കൂടുതൽ പീഡന കേസ് റിപ്പോർട്ട് ചെയ്തത് രാജസ്ഥാനിലാണ്. 5,997 കേസുകൾ റിപ്പോർട്ട് ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.