ETV Bharat / bharat

പുതിയ പാർലമെന്‍റ് കെട്ടിട നിർമാണം നാളെ മുതൽ

author img

By

Published : Jan 14, 2021, 10:40 PM IST

പുതിയ പാർലമെന്‍റ് കെട്ടിടം, ഒരു പൊതു കേന്ദ്ര സെക്രട്ടേറിയറ്റ്, മൂന്ന് കിലോമീറ്റർ നീളമുള്ള രാജ്പഥ് നവീകരണം എന്നിവയാണ് സെൻട്രൽ വിസ്റ്റയുടെ പുനർവികസന പദ്ധതിയിൽ ഉൾപ്പെടുന്നത്

new parliament building news  new indian Parliament update  Central Vista project news  പുതിയ പാർലമെന്‍റ് കെട്ടിട വാർത്തകൾ  പുതിയ പാർലമെന്‍റ് കെട്ടിട നിർമാണം വിവരങ്ങൾ  സെൻട്രൽ വിസ്റ്റ പദ്ധതി വാർത്തകൾ
പുതിയ പാർലമെന്‍റ് കെട്ടിട നിർമാണം നാളെ മുതൽ

ന്യൂഡൽഹി: പുതിയ പാർലമെന്‍റ് കെട്ടിടത്തിന്‍റെ നിർമാണം നാളെ മുതൽ ആരംഭിക്കും. 14 അംഗ ഹെറിറ്റേജ് പാനൽ ജനുവരി 11ന് പുനർവികസന പദ്ധതി പ്രകാരം പുതിയ പാർലമെന്‍റ് മന്ദിരം നിർമിക്കുന്നതിന് അനുമതി നൽകിയിരുന്നു. പുതിയ പാർലമെന്‍റ് കെട്ടിടത്തിന്‍റെ നിർമാണം ആരംഭിക്കുന്നതിന് മുമ്പ് പാനലിൽ നിന്നും മറ്റ് പ്രസക്തമായ അധികാരികളിൽ നിന്നും മുൻകൂർ അനുമതി തേടണമെന്ന് സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ട് ഒരാഴ്ചയ്ക്ക് ശേഷമാണ് സമിതി അനുമതി നൽകിയത്.

സെൻട്രൽ വിസ്റ്റ പദ്ധതിക്ക് ധനസഹായം നൽകുന്നതിനുള്ള ക്രമീകരണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, ഓരോ മന്ത്രാലയവും സ്വന്തം ബജറ്റിൽ ചെലവ് ഏറ്റെടുക്കുമെന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. വിവിധ ഓഫീസുകൾ സ്ഥാപിക്കുന്നതിനായി സർക്കാർ നിലവിൽ പ്രതിവർഷം 1,000 കോടി രൂപ വാടക ഇനത്തിൽ ചെലവഴിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിചേർത്തു.

ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിന് ശേഷം രാജ്പഥിന്‍റെ പുനർവികസനത്തിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും. അടുത്ത 10 മാസത്തിനുള്ളിൽ പണി പൂർത്തീകരിക്കുമെന്നും 2022 ലെ റിപ്പബ്ലിക് ദിന പരേഡ് പുനർവികസനം ചെയ്ത രാജ്പഥിൽ നടക്കുമെന്നും ഭവന നിർമാണ സെക്രട്ടറി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.