ETV Bharat / bharat

ഐഒസി ടാങ്കറിലെ തീപിടിത്തം; 22 പേരെ രക്ഷപ്പെടുത്തി

author img

By

Published : Sep 4, 2020, 6:22 PM IST

കാണാതായ ക്രൂ അംഗമായ ഫിലിപ്പീൻസ് സ്വദേശിക്കായുള്ള അന്വേഷണം തുടരുകയാണ്.

Coast Guard assists Sri Lankan Navy in dousing fire  Sri Lankan Navy  Fre onboard oil tanker  MT New Diamond  Indian Coast Guard  Sri Lanka coast  ഓയിൽ ടാങ്കർ  ക്രൂഡ് ഓയിൽ  ഫിലിപ്പീൻസ് സ്വദേശി  എംടി ന്യൂ ഡയമണ്ട് കപ്പൽ  ഇന്ത്യൻ കോസ്റ്റ് ഗാർഡ്  ഐസിജി കപ്പലുകൾ  ശ്രീലങ്കൻ നേവി
എംടി ന്യൂ ഡയമണ്ട് കപ്പലിൽ തീപിടിത്തം; 22 പേരെ രക്ഷപ്പെടുത്തി

ന്യൂഡൽഹി: ഇന്ത്യൻ ഓയിൽ കോർപ്പറേഷനുവേണ്ടി ഇന്ധനം കൊണ്ടുവന്ന എംടി ന്യൂ ഡയമണ്ട് കപ്പലിന് തീപിടിച്ച സംഭവത്തിൽ രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു. ഇതുവരെ എംടി ന്യൂ ഡയമണ്ട് കപ്പലിൽ നിന്ന് 22 ജീവനക്കാരെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. കാണാതായ ക്രൂ അംഗമായ ഫിലിപ്പീൻസ് സ്വദേശിക്കായുള്ള അന്വേഷണം തുടരുകയാണ്. സെർച്ച് ആൻഡ് റെസ്ക്യൂ ഓപ്പറേഷൻ (എസ്എആർ), ഐസിജി കപ്പലുകൾ, ശ്രീലങ്കൻ നേവി, ഇന്ത്യ വിന്യസിച്ച രണ്ട് അടിയന്തര കപ്പലുകൾ എന്നിവ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

എംടി ന്യൂ ഡയമണ്ട് കപ്പലിൽ തീപിടിത്തം; 22 പേരെ രക്ഷപ്പെടുത്തി
  • Concerted joint #SAR & #FireFighting efforts by ICG Ships, SL Navy & tugs resulted in rescue of 22 out of 23 crew safely. Search for 01 missing crew (Filipino) in progress. No oil spill reported in area. 02 Emergency Towing Vessels being deployed by GoI for #MTNewDiamond. pic.twitter.com/bjqMsQkio9

    — Indian Coast Guard (@IndiaCoastGuard) September 4, 2020 " class="align-text-top noRightClick twitterSection" data=" ">

അസംസ്‌കൃത എണ്ണയുമായി കുവൈത്തിൽനിന്ന് പാരദ്വീപിലേക്ക് വന്ന കപ്പലാണ് ശ്രീലങ്കൻ കടലിൽ വെച്ച് അപകടത്തിൽ പെട്ടത്. ശ്രീലങ്കയുടെ കിഴക്കൻ തീരത്ത് നിന്ന് 38 കിലോമീറ്റർ അകലെ വെച്ചാണ് തീപിടുത്തമുണ്ടായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.