ETV Bharat / bharat

ചൈനക്ക് മുന്നറിയിപ്പുമായി ബിജെഡി എംപി

author img

By

Published : Sep 2, 2020, 4:26 PM IST

1962ലെ ഇന്ത്യയുടെ സ്ഥിതിയിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഇപ്പോൾ. ഈ 60 വർഷത്തിനിടയിൽ, സൈനിക, നയതന്ത്രം തുടങ്ങിയ എല്ലാ മേഖലകളിലും ഇന്ത്യ ഗണ്യമായ പുരോഗതി കൈവരിച്ചെന്നും ബിജെഡി നേതാവ് പറഞ്ഞു.

India China War  Eastern Ladakh  Indian Army  Prasanna Acharya  Line of Actual Control  PLA  Aggression  1962  Sino India War  2020  Biju Janata Dal  BJD  ചൈനക്ക് മുന്നറിയിപ്പുമായി ബിജെഡി എംപി  ഇന്ത്യ ചൈന സംഘർഷം  ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ
ചൈനക്ക് മുന്നറിയിപ്പുമായി ബിജെഡി എംപി

ന്യൂഡൽഹി: ഇന്ത്യയിലേയ്ക്ക് അതിക്രമിച്ച് കടക്കാനുള്ള ചൈനയുടെ ശ്രമത്തെ പരാജയപ്പെടുത്തിയ ഇന്ത്യൻ സൈന്യത്തിനെ പ്രശംസിച്ച് രാജ്യസഭാ എംപി പ്രസന്ന ആചാര്യ. 1962 അല്ല 2020 ആണെന്ന് ചൈന മനസിലാക്കണമെന്നും ബിജു ജനദാദൾ വൈസ് പ്രസിഡന്‍റുമായ പ്രസന്ന ആചാര്യ കൂട്ടിച്ചേർത്തു.

ചൈനയുടെ അതിക്രമം തടഞ്ഞ ഇന്ത്യൻ സൈന്യത്തിനെ കുറിച്ച് അഭിമാനിക്കുന്നുവെന്ന് പ്രസന്ന ആചാര്യ പറഞ്ഞു. ഇന്ത്യയുടെ ഭൂമി പിടിച്ചെടുക്കാൻ ചൈന ആഗ്രഹിക്കുന്നു. 1962 ലെ ഇന്ത്യയുടെ സ്ഥിതിയിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഇപ്പോൾ. ഈ 60 വർഷത്തിനിടയിൽ, സൈനിക, നയതന്ത്രം തുടങ്ങിയ എല്ലാ മേഖലകളിലും ഇന്ത്യ ഗണ്യമായ പുരോഗതി കൈവരിച്ചു. ഇത്തരം സാഹചര്യങ്ങളെ നേരിടാൻ ഇന്ത്യക്ക് ഇപ്പോൾ കഴിവുണ്ടെന്നും ചൈനീസ് സർക്കാർ അത് അറിഞ്ഞിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിർത്തി പ്രശ്‌നം പരിഹരിക്കാൻ ഇന്ത്യ കൂടുതൽ ശ്രദ്ധ ചെലുത്തണം. അയൽരാജ്യങ്ങളായ നേപ്പാൾ പോലുള്ള രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്നും ബിജെഡി നേതാവ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.