ETV Bharat / bharat

സങ്കൽപ്പ് പത്ര് അഹങ്കാരിയുടെ ശബ്ദം; ബിജെപിക്കെതിരെ രാഹുൽ

author img

By

Published : Apr 9, 2019, 11:16 AM IST

ബിജെപിയുടെ പ്രകടന പത്രിക അഹങ്കാരിയുടേയും ഒറ്റപ്പെട്ടവന്‍റേയും ശബ്ദമാണെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. കോൺഗ്രസ് പ്രകടന പത്രിക ജനങ്ങളുടെ ശബ്ദമെന്നും രാഹുൽ

ബിജെപി പ്രകടന പത്രികക്കെതിരെ രാഹുൽ


ബിജെപി പ്രകടന പത്രികയ്ക്കെതിരെ വിർശനം ഉന്നയിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അഹങ്കാരിയുടേയും ഒറ്റപ്പെട്ടവന്‍റേയും ശബ്ദമാണ് സങ്കൽപ്പ് പത്രിക. ഇത് അടച്ചിട്ട മുറിയില്‍ ഇരുന്ന് ദീർഘ വീക്ഷണമില്ലാതെയാണ് ബിജെപി പ്രകടന പത്രിക തയ്യാറാക്കിയതെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.

ചർച്ചകൾക്കൊടുവിലാണ് കോൺഗ്രസ് പ്രകടന പത്രിക തയ്യാറാക്കിയത്. അത് ജനങ്ങളുടെ ശബ്ദമെന്നും രാഹുൽ പറഞ്ഞു.

  • The Congress manifesto was created through discussion. The voice of over a million Indian people it is wise and powerful.

    The BJP Manifesto was created in a closed room. The voice of an isolated man, it is short sighted and arrogant.

    — Rahul Gandhi (@RahulGandhi) April 9, 2019 " class="align-text-top noRightClick twitterSection" data=" ">

ഇന്നലെ ബിജെപി പ്രകടന പത്രിക പുറത്തുവന്നപ്പോൾ തന്നെ കോൺഗ്രസ് വിമർശനം ഉന്നയിച്ചിരുന്നു. കോൺഗ്രസിന്‍റെ പത്രികയിൽ ജനങ്ങളുടെ മുഖമാണെന്നും ബിജെപിയുടേത് മോദിയുടെ മാത്രം മുഖവുമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ പറഞ്ഞു.

കർഷകരുടെ അക്കൗണ്ടിലേക്ക് 72000 എന്ന കോൺഗ്രസിന്‍റെ വാഗ്ദാനത്തിന് ബദലായി ബിജെപി പ്രകടന പത്രികയിൽ 6000 രൂപ കർഷകരുടെ അക്കൗണ്ടിലെന്ന വാഗ്ദാനം ഉണ്ടായിരുന്നു. വികസനവും സാമൂഹിക ക്ഷേമവും ഒപ്പം രാമക്ഷേത്രവും വിശ്വാസ ആചാര സംരക്ഷണവുമായിരുന്നു ബിജെപി പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ.

Intro:Body:



https://www.ndtv.com/india-news/lok-sabha-elections-2019-rahul-gandhi-says-bjp-manifesto-voice-of-an-isolated-man-calls-it-short-sig-2020038


Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.