ഇരുവശങ്ങളിലേക്കും പിരിച്ചു വെച്ച ഗണ്‍സ്ലിങ്ങര്‍ മീശ, അതാണിപ്പോള്‍ ട്രെൻഡ്. ശത്രുരാജ്യത്തിന്റെ പിടിയിലകപ്പെട്ടിട്ടും എപ്പോഴും തലയുയര്‍ത്തി അസാമാന്യ ധൈര്യത്തോടെ നിന്ന് രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച അഭിനന്ദനോടൊപ്പം പ്രിയങ്കരമാകുകയാണ് അദ്ദേഹത്തിന്റെ സ്റ്റൈലൻ മീശയും. രാജ്യം മുഴുവൻ ആ ഗംഭീര മീശയ്ക്ക് ആരാധകരായി കഴിഞ്ഞു. അഭിനന്ദന്റെ ചിത്രങ്ങള്‍ പുറത്തു വന്നപ്പോള്‍ എല്ലാവരും ആദ്യം ശ്രദ്ധിച്ചതും ആ മീശയാവണം.
അഭിനന്ദന്റെ ധീരതയുടെയും ആത്മവിശ്വാസത്തിന്റെയും ചിഹ്നം കൂടിയാണ് ഈ മീശയെന്നും സോഷ്യല്‍ മീഡിയ പറയുന്നു. ബോളിവുഡ് താരങ്ങളുടെ മീശയെക്കാള്‍ സ്വീകാര്യതയാണ് അഭിനന്ദൻ മീശയ്ക്ക് ലഭിക്കുന്നത്. ബാര്‍ബര്‍ ഷോപ്പുകളില്‍ അഭിനന്ദൻ മീശയ്ക്ക് എത്തുന്നവരുടെ എണ്ണം കൂടിവരികയാണ്. അഭിനന്ദനാണ് തങ്ങളുടെ 'ഹീറോ' എന്നാണ് ഇന്ത്യൻ യുവത്വം പറയുന്നത്. അഭിനന്ദന്റെ സ്റ്റൈലൻ മീശയാണ് ഇപ്പോള്‍ എല്ലാവര്ക്കും വേണ്ടത്.
Wing Commander #AbhinandanVarthaman's moustache style getting popular. A Bengaluru local Mohammed Chand says,' I'm his fan, we follow him. I like his style. He is the real hero; I'm happy.' pic.twitter.com/cT7QGXntMs
— ANI (@ANI) March 3, 2019 " class="align-text-top noRightClick twitterSection" data="
">Wing Commander #AbhinandanVarthaman's moustache style getting popular. A Bengaluru local Mohammed Chand says,' I'm his fan, we follow him. I like his style. He is the real hero; I'm happy.' pic.twitter.com/cT7QGXntMs
— ANI (@ANI) March 3, 2019Wing Commander #AbhinandanVarthaman's moustache style getting popular. A Bengaluru local Mohammed Chand says,' I'm his fan, we follow him. I like his style. He is the real hero; I'm happy.' pic.twitter.com/cT7QGXntMs
— ANI (@ANI) March 3, 2019
പാക് പിടിയില്‍ നിന്നും തിരിച്ചെത്തിയ വിങ് കമാൻഡര്‍ അഭിനന്ദൻ വര്‍ധമാനെ അഭിമാനത്തോടെയാണ് രാജ്യം സ്വീകരിച്ചത്. അഭിനന്ദൻ ഒരു 'സൂപ്പര്ബ്രാൻഡാ'യി അതിവേഗം മാറാൻ സാധ്യതയുണ്ടെന്ന് ഫാഷൻ ലോകത്തെ വിദഗ്ദര്‍ പറയുന്നു.