ETV Bharat / bharat

യുപിയിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു

author img

By

Published : May 26, 2020, 11:21 PM IST

നിച്‌ലൗൽ പ്രദേശത്തെ കൃഷിയിടത്തിൽ ജോലി ചെയ്യുകയായിരുന്ന സഹോദരന്മാരെ പുള്ളിപ്പുലി ആക്രമിച്ചു. ഇരുവരുടെയും നിലവിളി കേട്ട് ആളുകൾ ഓടിയെത്തിയതിനെ തുടർന്ന് പുള്ളിപ്പുലി വനത്തിനുള്ളിലേക്ക് മറഞ്ഞു

maharajganj news  2 brothers injured in leopard attack  leopard attack in UP's Maharajganj  Maharajganj leopard attack  ലക്‌നൗ  ഉത്തർപ്രദേശിലെ മഹാരാജ്‌ഗഞ്ച് ജില്ല  പുള്ളിപ്പുലി ആക്രമണം  നിച്‌ലൗൽ  പുള്ളിപ്പുലി ആക്രമണം  യുപി വാർത്തകൾ  രണ്ട് പേർക്ക് പരിക്കേറ്റു  സഹോദരങ്ങൾക്ക് പരിക്ക്  പുലി ആക്രമണം  Nichalaul range  Uttar pradesh'UP news
യുപിയിൽ പുള്ളിപ്പുലി ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു

ലഖ്‌നൗ: ഉത്തർപ്രദേശിലെ മഹാരാജ്‌ഗഞ്ച് ജില്ലയിൽ പുള്ളിപ്പുലി ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് നിച്‌ലൗൽ പ്രദേശത്തെ കൃഷിയിടത്തിൽ ജോലി ചെയ്യുകയായിരുന്ന സഹോദരന്മാരെ പുള്ളിപ്പുലി ആക്രമിച്ചത്. ഇരുവരുടെയും നിലവിളി കേട്ട് സമീപത്തുണ്ടായിരുന്നവർ ഓടിയെത്തിയതോടെ പുലി വനത്തിനുള്ളിലേക്ക് മറഞ്ഞു. പരിക്കേറ്റ രണ്ടുപേരെയും കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ പ്രവേശിപ്പിച്ചതായി നിച്‌ലൗൽ ഫോറസ്റ്റ് റേഞ്ചർ ഓഫീസർ ജഗന്നാഥ് പ്രസാദ് അറിയിച്ചു. പ്രദേശത്ത് പുലിയുടെ ശല്യം വർധിച്ചതോടെ പുള്ളിപ്പുലിയെ എത്രയും പെട്ടെന്ന് പിടികൂടണമെന്നാണ് ഗ്രാമീണരുടെ ആവശ്യം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.