ETV Bharat / bharat

അസമിൽ കൊവിഡ് നിയന്ത്രണം പൂര്‍ണമായും ഒഴിവാക്കി

author img

By

Published : Feb 14, 2022, 10:24 AM IST

കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട വിശദമായ വിജ്ഞാപനം തിങ്കളാഴ്‌ച പുറപ്പെടുവിക്കും.

അസം കൊവിഡ് നിയന്ത്രണങ്ങളില്ല  കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കാനൊരുങ്ങി അസം  അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ  ഫെബ്രുവരിയിൽ നിയന്ത്രണങ്ങൾ പിൻവലിച്ച് അസം സർക്കാർ  assam covid restrictions  Assam govt to withdraw all COVID-19 restrictions from Feb  Assam government withdraws covid restrictions
അസമിൽ ഫെബ്രുവരി 15ന് ശേഷം കൊവിഡ് നിയന്ത്രണങ്ങളില്ല

ന്യൂഡൽഹി: അസമിൽ ഫെബ്രുവരി 15ന് ശേഷം കൊവിഡ് നിയന്ത്രണങ്ങളില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഇതു സംബന്ധിച്ച വിശദമായ വിജ്ഞാപനം തിങ്കളാഴ്‌ച പുറപ്പെടുവിക്കും. വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലെ നിർബന്ധിത കൊവിഡ് പരിശോധനയിലെ തീരുമാനം വിജ്ഞാപനത്തിലുണ്ടാകും. സംസ്ഥാനത്തെ രാത്രികാല കർഫ്യൂവും പിൻവലിക്കും.

അസമിൽ ഞായറാഴ്‌ച 79 പേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം. അസമിലെ പോസറ്റിവിറ്റി നിരക്ക് 0.83 ശതമാനമാണ്. രോഗബാധയെ തുടർന്ന് നാല് പേർ മാത്രമാണ് ഞായറാഴ്‌ച മരിച്ചത്. അതേ സമയം സംസ്ഥാനത്തെ കൊവിഡ് രോഗമുക്തി നിരക്ക് 98.56 ശതമാനമായി ഉയർന്നിട്ടുണ്ട്.

ALSO READ: 'നായകനാകാനുള്ള തീരുമാനം പറ്റിയ കഥയായതുകൊണ്ട്'; 'ഉല്ലാസപ്പൂത്തിരികളു'ടെ അനുഭവം പങ്കുവച്ച് ഹരീഷ് കണാരന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.