ETV Bharat / bharat

സോണിയയെ കാണാന്‍ ഗെലോട്ട്, കൂടിക്കാഴ്‌ച പ്രവര്‍ത്തക സമിതിക്ക് മുന്‍പ് ; സസ്പെന്‍സ്

author img

By

Published : Oct 15, 2021, 1:22 PM IST

ഒക്‌ടോബർ 16ന് നടക്കുന്ന സിഡബ്ല്യുസി (CWC) യോഗത്തിൽ പങ്കെടുക്കാൻ ഗെലോട്ട് ഇന്ന് (വെള്ളിയാഴ്‌ച) ഉച്ചയ്ക്ക് ഡൽഹിയിലേക്ക് പുറപ്പെടും

Gehlot to meet Sonia  Gehlot to meet Sonia after 8 months  Gehlot to meet Sonia ahead of CWC  Gehlot to visit delhi  Gehlot vs Sachin Pilot  Rajasthan cabinet reshuffle  ashok gehlot to meet sonia gandhi after 8 months a day ahead of cwc  CWC  CWC യോഗം നടക്കാനിരിക്കെ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്താൻ ഗെലോട്ട്  CWC യോഗം നടക്കാനിരിക്കെ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി ഗെലോട്ട്  ഗെലോട്ട്  അശോക് ഗെലോട്ട്  ashok gehlot  ashok gehlot to meet sonia gandhi  സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി അശോക് ഗെലോട്ട്  അശോക് ഗെഹ്‌ലോട്ട്  അശോക് ഗെഹ്ലോട്ട്  CWC  Congress Working Committee  കോൺഗ്രസ് പ്രവർത്തക സമിതി  കോൺഗ്രസ് വർക്കിങ് കമ്മിറ്റി
ashok gehlot to meet sonia gandhi after 8 months a day ahead of cwc

ന്യൂഡൽഹി : ശനിയാഴ്‌ച ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് മുന്‍പ് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്താന്‍ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. എട്ട് മാസങ്ങൾക്ക് ശേഷമാണ് ഗെലോട്ട് സോണിയയെ കാണുന്നത്.

ഒക്‌ടോബർ 16ന് നടക്കുന്ന സിഡബ്ല്യുസി (CWC) യോഗത്തിൽ പങ്കെടുക്കാൻ ഗെലോട്ട് ഇന്ന് (വെള്ളിയാഴ്‌ച) ഉച്ചയ്ക്ക് ഡൽഹിയിലേക്ക് പുറപ്പെടും. ഫെബ്രുവരി 27നാണ് ഒടുവില്‍ അദ്ദേഹം ഡല്‍ഹിയിലെത്തിയത്.

ALSO READ:രാമക്ഷേത്രം തന്നെ തുറുപ്പുചീട്ട് ; 'ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് പൂര്‍ത്തിയാക്കും' ; യുപി വഴി ഭരണം നിലനിര്‍ത്താന്‍ ബിജെപി

മന്ത്രിസഭാപുനസംഘടന, രാഷ്ട്രീയ നിയമനങ്ങൾ, സംഘടനാ വിപുലീകരണം മുതലായ വിഷയങ്ങൾ സംബന്ധിച്ച് ദീർഘകാലമായി നിലനിൽക്കുന്ന പ്രശ്‌നങ്ങൾ ഗെലോട്ട് ഹൈക്കമാൻഡുമായി ചർച്ച ചെയ്തേക്കുമെന്ന് പാർട്ടിവൃത്തങ്ങൾ അറിയിച്ചു. പ്രശ്നങ്ങള്‍ക്ക് രമ്യമായ പരിഹാരമുണ്ടാകുമെന്നും നേതൃത്വം പറയുന്നു.

സച്ചിൻ പൈലറ്റ് പക്ഷം വളരെക്കാലമായി മന്ത്രിസഭാപുനസംഘടനയ്‌ക്കായി മുറവിളി കൂട്ടുന്നുണ്ട്. ഇതിനുപുറമേ ബിഎസ്‌പി നേതാക്കളും പുനസംഘടനയും രാഷ്‌ട്രീയ നിയമനങ്ങളും ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. നിലവിലെ കൂടിക്കാഴ്‌ച മന്ത്രിസഭാവിപുലീകരണം സംബന്ധിച്ച ദീർഘകാല പ്രശ്‌നങ്ങൾക്ക് മാറ്റമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.