ETV Bharat / bharat

അച്ഛനും മകനും ഒരേ സ്‌ക്രീനില്‍; ആര്യന്‍റെ സംവിധാന അരങ്ങേറ്റം ഷാരൂഖിനൊപ്പം

author img

By

Published : Apr 26, 2023, 11:37 AM IST

ആര്യന്‍ ഖാന് ബിസിനസ് പങ്കാളിത്തമുള്ള പ്രിമീയം ബ്രാന്‍റ്‌ ഡെവിള്‍ എക്‌സ്‌ എന്ന പരസ്യം ഡെവിള്‍ എക്‌സാണ് ഇന്‍സ്‌റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

Aryan Khan directorial debut ad  Aryan Khan directorial debut  Aryan Khan  King Khan  കാത്തിരിപ്പിന് വിരാമം  അച്ഛനും മകനും ഒരേ സ്‌ക്രീനില്‍  ആര്യന്‍റെ സംവിധാന അരങ്ങേറ്റം ഷാരൂഖിനൊപ്പം  സുഹാന  സോയ അക്തറിന്‍റെ ദ ആർച്ചീസ്  ദ ആർച്ചീസ്  ആര്യന്‍  ഷാരൂഖ്  ആര്യന്‍ ഖാന്‍
അച്ഛനും മകനും ഒരേ സ്‌ക്രീനില്‍

ഒടുവില്‍ പ്രേക്ഷകര്‍ കാത്തിരുന്ന ആ നിമിഷമെത്തി. കിംഗ് ഖാന്‍ ഷാരൂഖ് ഖാനും മകന്‍ ആര്യന്‍ ഖാനും ഒന്നിച്ച് ഒരേ സ്‌ക്രീനിലെത്തി. ഇരുവരും ഒന്നിച്ചെത്തിയതിന്‍റെ ആഘോഷത്തിലാണ് ആരാധകര്‍.

ആര്യന്‍ ഖാന്‍റെ സംവിധാന സംരഭത്തില്‍ ഒരുങ്ങിയ പരസ്യത്തിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. ആര്യന്‍ ഖാന് ബിസിനസ് പങ്കാളിത്തമുള്ള പ്രിമീയം ബ്രാന്‍റ്‌ ഡെവിള്‍ എക്‌സ്‌ ( D'yavol X) എന്ന പരസ്യമാണിത്. ആര്യന്‍ ഖാനും ഡെവിള്‍ എക്‌സും ഇന്‍സ്‌റ്റഗ്രാമിലൂടെ പരസ്യം പങ്കുവച്ചിട്ടുണ്ട്.

അച്ഛനും മകനും ഒരേ സ്‌ക്രീനില്‍: പരസ്യത്തിന്‍റെ തുടക്കത്തില്‍ ആര്യന്‍ ഖാനും പിന്നാലെ ഷാരൂഖും എത്തുന്നു. ഒരു കറുത്ത ബോര്‍ഡിന് മുന്നില്‍ എഴുത്തുകുത്തുകള്‍ നടത്തുന്ന ആര്യനെയാണ് പരസ്യത്തില്‍ ആദ്യം കാണാനാവുക. പിന്നീട് എഴുത്ത് ഉപേക്ഷിച്ച് എഴുതിയതെല്ലാം ചുവന്ന പെയിന്‍റ്‌ കൊണ്ട് വെട്ടി നിരാശയോടെ പെയിന്‍റ് ബ്രഷ് വലിച്ചെറിഞ്ഞ് പോകുന്ന ആര്യന് പിന്നാലെയെത്തുന്ന ഷാരൂഖ് ആ പെയിന്‍റ ബ്രഷ്‌ കയ്യിലെടുത്ത് ആര്യന്‍ വെട്ടിയതിനെ ഒന്നുകൂടി വെട്ടി അതിനെ എക്‌സ്‌ ആക്കി മാറ്റുന്നതാണ് പരസ്യം. പെയിന്‍റ്‌ ബ്രഷ് കയ്യിൽ പിടിച്ച് ഷാരൂഖ് ഖാന്‍ കാമറയ്ക്ക് മുന്നിൽ പോസ് ചെയ്യുന്നതോടെയാണ് പരസ്യം അവസാനിക്കുന്നത്.

പരസ്യം ആഘോഷമാക്കി മാറ്റുകയാണ് ആരാധകര്‍. അച്ഛനും മകനും ഒന്നിച്ചെത്തിയതിന് പിന്നാലെ നിരവധി കമന്‍റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. 'വൗ! ഇത് ഗംഭീരമാണ്!! ഷാരൂഖ് ഖാനും ആര്യൻ ഖാനും മുഴുവന്‍ ടീമിനും അഭിനന്ദനങ്ങൾ' -ഒരു ആരാധകന്‍ കുറിച്ചു.

കഴിഞ്ഞ ദിവസം പരസ്യത്തിന്‍റെ ടീസര്‍ പുറത്തിറങ്ങിയിരുന്നു. ആര്യന്‍ ഖാന്‍ തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജില്‍ ടീസര്‍ പങ്കുവച്ചിരുന്നു. ടീസറിനൊപ്പം ഒരു കുറിപ്പും താരം പങ്കുവച്ചിരുന്നു. ഇംഗ്ലീഷ് അക്ഷരമാല പങ്കുവച്ചുകൊണ്ടുള്ളതായിരുന്നു ആര്യന്‍റെ പോസ്‌റ്റ്. ഇംഗ്ലീഷ് അക്ഷരമാലയിലെ 'X' എന്ന അക്ഷരം ഒഴികെ മറ്റെല്ലാ അക്ഷരങ്ങളും എഴുതിയ ആര്യന്‍, 'X' 24 മണിക്കൂറിനുള്ളില്‍ എത്തുമെന്നാണ് കുറിച്ചത്.

'ABCDEFGHIJKLMNOPQRSTUVW_YZ. 'X' 24 മണിക്കൂറിനുള്ളില്‍ ഇവിടെ എത്തും. ഇന്‍സ്‌റ്റഗ്രാമില്‍ @dyavol.x എന്ന അക്കൗണ്ടിനെ പിന്തുടരുക'- ഇപ്രകാരമായിരുന്നു ആര്യന്‍ ഖാന്‍ കുറിച്ചത്.

ഏതാനും മാസങ്ങൾക്ക് മുമ്പ്, ആര്യന്‍ ഖാന്‍ തന്‍റെ ആദ്യ സംവിധാന സംരംഭത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ആദ്യ പ്രോജക്‌ടിന്‍റെ രചന പൂർത്തിയാക്കിയതായി ആര്യൻ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.

അഭിനയിക്കാന്‍ ഇല്ലെന്ന് ആര്യന്‍: നേരത്തെ 2019 ൽ, ഷാരൂഖ് ഖാന്‍, ഡേവിഡ് ലെറ്റർമാന്‍റെ ടോക്ക് ഷോയിൽ പങ്കെടുത്തപ്പോള്‍ മകന്‍റെ കരിയര്‍ സ്വപ്‌നങ്ങളെ കുറിച്ച് പങ്കുവച്ചിരുന്നു. ഒരു നടനാകാൻ ആര്യന്‍ ആഗ്രഹിക്കുന്നില്ലെന്ന് അന്ന് ഷാരൂഖ് പറഞ്ഞിരുന്നു. തന്‍റെ മകൻ ഒരു നല്ല എഴുത്തുകാരന്‍ ആണെന്നും, ഒരു അഭിനേതാവാകാൻ ആവശ്യമായത് ആര്യന് ഇല്ലെന്നും ഷാരൂഖ് പറഞ്ഞിരുന്നു.

'ആര്യന് ഒരു നടനാകാൻ ആവശ്യമായത് ഇല്ല. അത് അവനും തിരിച്ചറിയുന്നു. പക്ഷേ അവൻ ഒരു നല്ല എഴുത്തുകാരനാണ്... ഒരു നടനാകാനുള്ള ആഗ്രഹം ഉള്ളിൽ നിന്ന് ഉണ്ടാകണമെന്ന് ഞാൻ കരുതുന്നു. നിങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത് ചെയ്യുക. നിങ്ങളുടെ കഴിവുകൾ കണ്ടെത്തി അത് പഠിക്കുകയാണ് നിങ്ങള്‍ ശരിക്കും ചെയ്യേണ്ടത്. അവൻ എന്നോടിത് പറഞ്ഞപ്പോൾ ഞാനത് അവനിൽ നിന്നും മനസ്സിലാക്കി.' -ഷാരൂഖ് പറഞ്ഞു.

പിതാവിന്‍റെ പാത പിന്തുടര്‍ന്ന് മകള്‍: എന്നാല്‍ പിതാവിന്‍റെ പാത പിന്തുടരുകയാണ് സുഹാന. സോയ അക്തറിന്‍റെ 'ദ ആർച്ചീസ്' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് സുഹാന. 1960 കളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സീരീസില്‍ ബോണി കപൂറിന്‍റെ മകൾ ഖുഷി കപൂര്‍, അമിതാഭ് ബച്ചന്‍റെ ചെറുമകൻ അഗസ്ത്യ നന്ദ എന്നിവരും വേഷമിടും. അമിതാഭ് ബച്ചന്‍റെ ചെറുമകന്‍റെയും അരങ്ങേറ്റമാണ് 'ദ ആർച്ചീസ്'.

നെറ്റ്ഫ്ലിക്‌സിലൂടെ മാത്രമാകും 'ദ ആർച്ചീസ്' സ്ട്രീം ചെയ്യുക. അതേസമയം സിനിമയുടെ ഔദ്യോഗിക റിലീസ് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ലോക പ്രശസ്‌ത കോമിക്‌സ്‌ പരമ്പര ആര്‍ക്കീസിന്‍റെ ഇന്ത്യന്‍ അഡാപ്‌റ്റേഷനാണ് ചിത്രം. ആര്‍ച്ചി ആന്‍ഡ്രൂസ്‌, ബെറ്റി കൂപ്പര്‍, വെറോണിക്ക ലോഡ്‌ജ്‌, റെഗ്ഗി മാന്‍റില്‍, ജഗ്ഗ് ഹെഡ്‌ എന്ന ഫോര്‍സിത്ത്‌ ജോണ്‍സ്‌ എന്നീ കൗമാരക്കാരാണ്‌ ആര്‍ച്ചി കോമിക്‌സിലെ പ്രധാന കഥാപാത്രങ്ങള്‍.

അഗസ്ത്യ നന്ദ, സുഹാന ഖാന്‍, ഖുഷി കപൂര്‍, മിഹിര്‍ അഹൂജ, വേദങ്‌ റെയ്‌ന, ഡോട്ട്‌, യുവ്‌രാജ്‌ മെന്ദ തുടങ്ങിയവരാണ് ചിത്രത്തില്‍ അണിനിരക്കുക. അഗസ്‌ത്യ നന്ദയാണ് ആര്‍ച്ചി എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുക. വെറോനിക്ക എന്ന കഥാപാത്രത്തെ സുഹാനയും, ബെറ്റി എന്ന കഥാപാത്രത്തെ ഖുഷി കപൂറും അവതരിപ്പിക്കും.

Also Read: 'വർഷങ്ങളായി കാത്തിരുന്നത് ഈ ദിവസത്തിനായി'; ആര്യന്‍ ഖാന്‍റെ സംവിധാനത്തില്‍ ഷാരൂഖ് നായകന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.