ETV Bharat / bharat

AP HC Dismisses Bail Pleas Of Chandrababu Naidu ചന്ദ്രബാബു നായിഡുവിന്‍റെ ജാമ്യാപേക്ഷകള്‍ തള്ളി ആന്ധ്ര ഹൈക്കോടതി, തള്ളിയത് 3 ഹര്‍ജികള്‍

author img

By ETV Bharat Kerala Team

Published : Oct 9, 2023, 2:25 PM IST

Chandrababu Naidu cases: ഫൈബര്‍നെറ്റ് അഴിമതി കേസ്, അമരാവതി ഇന്നര്‍ റിങ് റോഡ് കേസ്, അംഗല്ലു ആക്രമണ കേസ് എന്നിവയില്‍ ചന്ദ്രബാബു നായിഡു സമര്‍പ്പിച്ച ജാമ്യ ഹര്‍ജികളാണ് ഹൈക്കോടതി തള്ളിയത്

AP HC dismisses bail pleas of Chandrababu Naidu in multiple cases  Chandrababu Naidu cases  HC Dismisses Bail Pleas Of Chandrababu Naidu  Chandrababu Naidu  ചന്ദ്രബാബു നായിഡുവിന്‍റെ ജാമ്യാപേക്ഷകള്‍ തള്ളി  ആന്ധ്ര ഹൈക്കോടതി  ഫൈബര്‍നെറ്റ് അഴിമതി കേസ്  അമരാവതി ഇന്നര്‍ റിങ് റോഡ് കേസ്  അംഗല്ലു ആക്രമണ കേസ്  ചന്ദ്രബാബു നായിഡു
AP HC Dismisses Bail Pleas Of Chandrababu Naidu

അമരാവതി (ആന്ധ്രാപ്രദേശ്): ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വീണ്ടും നിയമക്കുരുക്കില്‍. മൂന്ന് വ്യത്യസ്‌ത കേസുകളില്‍ ചന്ദ്രബാബു നായിഡു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ആന്ധ്രാപ്രദേശ് ഹൈക്കോടതി തള്ളി (AP HC Dismisses Bail Pleas Of Chandrababu Naidu). ഫൈബര്‍നെറ്റ് അഴിമതി കേസിലും അമരാവതി ഇന്നര്‍ റിങ് റോഡ് കേസിലും അംഗല്ലു ആക്രമണ കേസിലും നായിഡു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷകളാണ് ഹൈക്കോടതി തള്ളിയത്.

അമരാവതി തലസ്ഥാന നഗരം പദ്ധതിയുടെ മറവില്‍ നടന്ന ക്രമക്കേടുകളുടെ പേരില്‍ കഴിഞ്ഞ വര്‍ഷം മെയ് 9 നാണ് വൈ എസ് ആര്‍ കോണ്‍ഗ്രസ് എം എല്‍ എ അല്ല രാമകൃഷ്‌ണ റെഡ്ഡിയുടെ പരാതിയെ തുടര്‍ന്ന് ആന്ധ്ര സിഐഡി ചന്ദ്രബാബു നായിഡുവിനെ ഒന്നാം പ്രതിയാക്കി നിരവധി പേരെ പ്രതിപ്പട്ടികയില്‍പ്പെടുത്തി കേസ് ചാര്‍ജ് ചെയ്‌തത് (Chandrababu Naidu cases). തലസ്ഥാന നഗരമായ അമരാവതിയിലേക്കുള്ള ഇന്നര്‍ റിങ് റോഡിന്‍റെ ഡിസൈനിലും അപ്രോച്ച് റോഡുകളുടെ അലൈന്‍മെന്‍റിലും ക്രമക്കേടുണ്ടെന്നായിരുന്നു പരാതി.

നായിഡുവിന് വേണ്ടി മുതിര്‍ന്ന ഹൈക്കോടതി അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലുത്ര ഹാജരായി. ആന്ധ്ര സി ഐ ഡിക്കു വേണ്ടി അഡ്വക്കറ്റ് ജനറല്‍ ശ്രീറാം ഹാജരായി. ഇരു ഭാഗങ്ങളുടെയും വാദങ്ങള്‍ കേട്ട ശേഷം ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

കഴിഞ്ഞ തെലുഗുദേശം സര്‍ക്കാരിന്‍റെ കാലത്ത് നടപ്പാക്കിയ ഫൈബര്‍നെറ്റ് പദ്ധതിയിലെ ക്രമക്കേടുകളുടെ പേരിലും സി ഐ ഡി ചന്ദ്രബാബു നായിഡുവിനെതിരെ കേസെടുത്തിരുന്നു. ഈ കേസിലും നായിഡു മുന്‍കൂര്‍ ജാമ്യ അപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. സര്‍ക്കാര്‍ എടുക്കുന്ന നയപരമായ തീരുമാനങ്ങള്‍ക്ക് മുഖ്യമന്ത്രിയെ പ്രതിയാക്കാനാവില്ലെന്ന് നായിഡുവിന്‍റെ അഭിഭാഷകരായ സിദ്ധാര്‍ഥ് ലുത്രയും സിദ്ധാര്‍ഥ അഗര്‍വാളും വാദിച്ചു.

കേസ് രാഷ്ട്രീയ പകപോക്കലിന്‍റെ ഭാഗം മാത്രമാണെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. രണ്ടു വര്‍ഷം മുമ്പ് വരെ കേസില്‍ നായിഡുവിന് നോട്ടിസ് പോലും നല്‍കിയിരുന്നില്ലെന്നും കേസില്‍ അദ്ദേഹത്തെ പൊടുന്നനെ ഉള്‍പ്പെടുത്തുകയായിരുന്നുവെന്നും സിദ്ധാര്‍ഥ് ലുത്രയും സിദ്ധാര്‍ഥ അഗര്‍വാളും വാദിച്ചു. എന്നാല്‍ വിശദമായ അന്വേഷണത്തിനൊടുവിലാണ് കേസില്‍ ചന്ദ്രബാബു നായിഡുവിന്‍റെ പങ്ക് വ്യക്തമായതെന്ന് അഡ്വക്കേറ്റ് ജനറല്‍ ശ്രീറാം ഹൈക്കോടതിയില്‍ വ്യക്തമാക്കി. തുടര്‍ന്ന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി.

ഓഗസ്‌റ്റ് നാലിന് അന്നാമയ്യ ജില്ലയിലെ അംഗല്ലു ഗ്രാമത്തില്‍ സന്ദര്‍ശനത്തിനെത്തിയ വേളയില്‍ വൈ എസ് ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് നായിഡുവടക്കം 179 ടി ഡി പി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.