ETV Bharat / bharat

യുപിയെ ഇളക്കിമറിക്കാൻ ബിജെപി; വീടുകൾ തോറും കയറിയിറങ്ങി അമിത് ഷാ

author img

By

Published : Jan 29, 2022, 10:44 AM IST

ഉത്തർപ്രദേശിലെ മുസാഫർനഗർ, സഹാറൻപൂർ എന്നിവിടങ്ങളിലെ പൊതുപരിപാടികളിലും വീടുതോറുമുള്ള പ്രചാരണങ്ങളിലും അമിത് ഷാ ശനിയാഴ്‌ച പങ്കെടുക്കും.

Amit Shahs door to door campaign in Muzaffarnagar and Saharanpur  Amit Shahs door to door campaign ahead of UP polls  Union Home and Cooperation Minister Amit Shah UP campaign  യുപിയിൽ വീടുകൾ തോറും കയറിയിറങ്ങി അമിത് ഷാ  ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ്  യുപിയിൽ ബിജെപി പ്രചാരണം  കേന്ദ്ര ആഭ്യന്തരമന്ത്രി മുസാഫർനഗർ സഹാറൻപൂർ സന്ദർശനം
യുപിയെ ഇളക്കിമറിക്കാൻ ബിജെപി; വീടുകൾ തോറും കയറിയിറങ്ങി അമിത് ഷാ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തുന്നതിന്‍റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉത്തർപ്രദേശിലെ മുസാഫർനഗർ, സഹാറൻപൂർ എന്നിവിടങ്ങളിലെ പൊതുപരിപാടികളിലും വീടുതോറുമുള്ള പ്രചാരണങ്ങളിലും പങ്കെടുക്കും. മുസാഫർനഗറിലെ സദർ നിയോജക മണ്ഡലത്തിൽ ശനിയാഴ്‌ച രാവിലെ 11.15ന് അമിത് ഷാ വോട്ടർമാരുമായി ആശയവിനിമയം നടത്തും. തുടർന്ന് ഉച്ചയ്ക്ക് 12.30 മുതൽ മേഖലയിൽ വീടുതോറുമുള്ള പ്രചാരണം നടത്തും.

ഉച്ചകഴിഞ്ഞ് 2.10 മുതൽ സഹരൻപൂരിലെ ദേവ്ബന്ദിലെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കുന്ന അദ്ദേഹം, ഉച്ചകഴിഞ്ഞ് മൂന്നിന് സഹാറൻപൂരിലെ ദേഹത്ത് ഏരിയയിലെ കോട്ട ഗ്രാമത്തിൽ വോട്ടർമാരുമായി കൂടിക്കാഴ്‌ച നടത്തും. വൈകുന്നേരം 5.30ന് സഹാറൻപൂരിലെ ന്യൂ ശാരദനഗർ ഏരിയയിൽ വീടുതോറുമുള്ള പ്രചാരണത്തോടെ അമിത് ഷായുടെ ഒരു ദിവസം നീണ്ട പ്രചാരണ പരിപാടി സമാപിക്കും.

പടിഞ്ഞാറൻ ഉത്തർപ്രദേശിലെ മിക്കവാറും എല്ലാ സീറ്റുകളിലും രാഷ്ട്രീയ ലോക്‌ദൾ സ്വാധീനം ചെലുത്തുന്ന ജാട്ട് സമുദായത്തിന്‍റെ വോട്ടുകൾ ബിജെപിക്ക് നിർണായക ഘടകമാണ്. 2013ലെ മുസാഫർനഗർ അക്രമത്തെത്തുടർന്ന് വലിയ വിള്ളൽ നേരിട്ട മുസ്ലീം, അഹിർ (യാദവ്), ജാട്ട്, ഗുജ്ജർ, രജ്‌പുത് എന്നിവയുടെ ജാതി സംയോജനമായ മജ്‌ഗർ (MAJGAR) പുനരുജ്ജീവിപ്പിക്കാൻ സമാജ്‌വാദി പാർട്ടിയും ആർഎൽഡിയും ശ്രമിക്കുന്ന പശ്ചാത്തലത്തിലാണിത്.

ALSO READ: ബിജെപിയുടേത് പൊള്ളയായ വാഗ്‌ദാനങ്ങൾ; എസ്‌പി-ആർഎൽഡി സഖ്യം യുപി പിടിക്കുമെന്ന് അഖിലേഷ് യാദവ്

വ്യാഴാഴ്‌ച മഥുരയിലും ഗ്രേറ്റർ നോയിഡയിലും പ്രചാരണ പരിപാടിയിൽ പങ്കെടുത്ത അമിത് ഷായുടെ ഉത്തർപ്രദേശിലെ രണ്ടാമത്തെ പൊതു പരിപാടിയാണിത്. ഉത്തർപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 10ന് തുടങ്ങി ഏഴ് ഘട്ടങ്ങളിലായി നടക്കുന്നതിനാൽ ആഭ്യന്തര മന്ത്രിയുടെ പൊതുജനങ്ങളുമായുള്ള ഇടപഴകൽ വളരെ പ്രാധാന്യമർഹിക്കുന്നു.

യുപി തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടം ഫെബ്രുവരി 14നും മൂന്നാം ഘട്ടം ഫെബ്രുവരി 20നും നാലാം ഘട്ടം ഫെബ്രുവരി 23നും നടക്കും. അഞ്ചാം ഘട്ടം ഫെബ്രുവരി 27നും ആറാം ഘട്ടം മാർച്ച് 3, 7 തീയതികളിലും അവസാന ഘട്ടം മാർച്ച് 7നും ആണ് നടക്കുക. മാർച്ച് 10നാണ് തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.