ETV Bharat / bharat

രാം നാഥ് കോവിന്ദ് ഇനി ഡല്‍ഹിയിലെ ആഡംബര ബംഗ്ലാവില്‍, പെന്‍ഷന്‍ 2.5 ലക്ഷം രൂപ: ആനുകൂല്യം ഇവയൊക്കെ

author img

By

Published : Jul 25, 2022, 6:43 PM IST

സെക്രട്ടേറിയൽ സ്റ്റാഫ്, ആഡംബര വസതി, പെന്‍ഷന്‍, സൗജന്യ ചികിത്സ, സൗജന്യ യാത്ര തുടങ്ങി നിരവധി ആനുകൂല്യങ്ങളാണ് മുന്‍ രാഷ്ട്രപതിക്ക് ലഭിക്കുക.

Rs 2.5 lakh pension  Lutyen's bunglow among retirement benefits for Kovind  allowance and benefits of Ex President of India  retirement benefits of Ram Nath Kovind  രാം നാഥ് കോവിന്ദ് ഇനി താമസിക്കുക ഡല്‍ഹിയിലെ ആഡംബര ബംഗ്ലാവില്‍  മുന്‍ രാഷ്ട്രപതിക്ക് പെന്‍ഷന്‍ രണ്ടര ലക്ഷം രൂപ  വിരമിച്ച രാഷ്ട്രപതിക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍
രാം നാഥ് കോവിന്ദ് ഇനി താമസിക്കുക ഡല്‍ഹിയിലെ ആഡംബര ബംഗ്ലാവില്‍, പെന്‍ഷന്‍ 2.5 ലക്ഷം രൂപ; മുന്‍ രാഷ്ട്രപതിക്ക് ലഭിക്കുന്ന ആനുകൂല്യം ഇവയൊക്കെ

ന്യൂഡല്‍ഹി: ഇന്ത്യയുടെ 14-ാമത് രാഷ്ട്രപതിയായി സ്ഥാനമൊഴിഞ്ഞ രാം നാഥ് കോവിന്ദ് ശിഷ്‌ട കാലം ഡല്‍ഹിയിലെ ആഡംബര ബംഗ്ലാവില്‍ ചിലവഴിക്കും. 2.5 ലക്ഷം രൂപയാണ് രാഷ്ട്രപതിയായി വിരമിച്ച വ്യക്തിക്ക് പെന്‍ഷന്‍ ഇനത്തില്‍ ലഭിക്കുക. ഒരു പ്രൈവറ്റ് സെക്രട്ടറി, ഒരു അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി, ഒരു പേഴ്‌സണൽ അസിസ്റ്റന്‍റ്, രണ്ട് പ്യൂൺ എന്നിവരടങ്ങുന്ന സെക്രട്ടേറിയൽ സ്റ്റാഫ് മുന്‍ രാഷ്‌ട്രപതിയെ സേവിക്കും.

പ്രതിവർഷം ഒരു ലക്ഷം രൂപ വരെ ഓഫിസ് ചെലവുകൾക്കും വിരമിച്ച രാഷ്‌ട്രപതിക്ക് അര്‍ഹതയുണ്ട്. രാഷ്ട്രപതിയുടെ ശമ്പളവും പെൻഷനും സംബന്ധിച്ച് 1951ല്‍ നിലവില്‍ വന്ന നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ വിരമിച്ച പ്രസിഡന്‍റിന് സൗജന്യ മെഡിക്കൽ പരിശോധനയും ചികിത്സയും ലഭിക്കും. കൂടാതെ വിമാനം, റെയിൽ തുടങ്ങിയവയില്‍ ഒരാള്‍ക്കൊപ്പം ഇന്ത്യയിലെവിടെയും ഹൈ ക്ലാസ് യാത്രയും അനുവദിക്കുന്നുണ്ട്.

5 ലക്ഷം രൂപയാണ് ഇന്ത്യന്‍ രാഷ്ട്രപതിയുടെ പ്രതിമാസ വരുമാനം. രാഷ്ട്രപതി സ്ഥാനമേൽക്കുന്നതിനുമുമ്പ് ഉപരാഷ്ട്രപതി സ്ഥാനം വഹിച്ചിട്ടുണ്ടെങ്കിൽ, 1997ലെ വൈസ് പ്രസിഡന്‍റിന്‍റെ പെൻഷൻ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം പെൻഷനും മറ്റ് ആനുകൂല്യങ്ങൾക്കും അർഹതയില്ല. 1951-ലെ നിയമമനുസരിച്ച്, വിരമിച്ച പ്രസിഡന്‍റിന്, തന്‍റെ ജീവിതകാലം മുഴുവൻ, വാടക നൽകാതെ ആഡംബര ബംഗ്ലാവില്‍ താമസിക്കാം.

കൂടാതെ രണ്ട് ടെലിഫോണുകളും, ദേശീയ റോമിംഗ് സൗകര്യമുള്ള ഒരു മൊബൈൽ ഫോണും, ഒരു കാറോ അല്ലെങ്കിൽ കാർ ലഭിക്കുന്നതിനുള്ള അലവൻസോ വിരമിച്ച രാഷ്ട്രപതിക്ക് ലഭിക്കും. പ്രസിഡന്‍റ് പദവിയിലിരിക്കെ മരിക്കുകയോ രാജിവയ്ക്കുകയോ ചെയ്‌താൽ, വിരമിക്കുന്ന പ്രസിഡന്‍റിന് ലഭിക്കുന്നതിന്‍റെ 50 ശതമാനം, പെന്‍ഷന്‍ ഇനത്തില്‍ കുടുംബത്തിന് നല്‍കാന്‍ നിയമം അനുശാസിക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.