ETV Bharat / bharat

നിര്‍ണായക നീക്കവുമായി മമത ; അലപന്‍ ബന്ദോപാധ്യായ മുഖ്യ ഉപദേഷ്ടാവ്

author img

By

Published : May 31, 2021, 9:41 PM IST

ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ച അലപന്‍ ബന്ദോപാധ്യായയെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ച് മമത ബാനര്‍ജി.

അലപന്‍ ബന്ദിയോപാധ്യായ വാർത്ത  അലപന്‍ ബന്ദിയോപാധ്യായ ബംഗാൾ മുഖ്യമന്ത്രി വാർത്ത  അലപന്‍ ബന്ദിയോപാധ്യായ മമത ബാനർജി വാർത്ത  അലപന്‍ ബന്ദിയോപാധ്യായ മുഖ്യ ഉപദേഷ്ടാവ് വാർത്ത  മുഖ്യ ഉപദേഷ്ടാവ് ബംഗാൾ വാർത്ത  ഹരികൃഷ്ണ ദ്വിവേദി വാർത്ത  chief minister mamata banerjee news latest  chief adviser mamata banerjee bengal news  chief adviser chief secretary west bengal news  chief secretary hari krishna dwivedi news
അലപന്‍ ബന്ദിയോപാധ്യായ

കൊൽക്കത്ത : ചീഫ് സെക്രട്ടറി പദവിയില്‍ നിന്ന് വിരമിച്ച അലപന്‍ ബന്ദോപാധ്യായയെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നിര്‍ണായക നീക്കം. ഹരികൃഷ്ണ ദ്വിവേദിയാണ് പുതിയ ചീഫ് സെക്രട്ടറി. കേന്ദ്രത്തിലേക്ക് തിരികെ ചെല്ലണമെന്ന് ആവശ്യപ്പെട്ട് ബന്ദോപാധ്യായയ്ക്ക് മൂന്ന് മാസത്തെ സമയം നൽകിയിരുന്നെങ്കിലും തയ്യാറല്ലെന്ന് അദ്ദേഹം മറുപടി നല്‍കിയതായി മമത ബാനർജി പറഞ്ഞു.

അലപൻ ബന്ദോപാധ്യായയ്ക്ക് കേന്ദ്രം കാരണം കാണിക്കൽ നോട്ടിസ് അയച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇതുസംബന്ധിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് മമത പറഞ്ഞു. കേന്ദ്രത്തിൽ നിന്ന് ഇതുവരെ അത്തരം കത്തുകളൊന്നും ലഭിച്ചിട്ടില്ല. ചീഫ് സെക്രട്ടറി പദവിയിൽ നിന്ന് വിരമിച്ചതിനാൽ കത്തിലെ നിർദേശങ്ങൾ പ്രാബല്യത്തിൽ വരില്ല. പരാജയത്തെ തുടർന്നുള്ള രാഷ്‌ട്രീയ പകപോക്കലാണ് ബിജെപി നടത്തുന്നതെന്നും മമത ബാനർജി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിൽ നിന്ന് മമതയും ബന്ദോപാധ്യായയും മാറിനിന്നിരുന്നു. ഇത് കേന്ദ്ര സർക്കാരിന്‍റെ അമർഷത്തിന് കാരണമായി. തുടർന്ന് ചീഫ് സെക്രട്ടറിയെ കേന്ദ്ര സർവീസിലേക്ക് തിരിച്ച് വിളിക്കുന്നതായും തിങ്കളാഴ്ച രാവിലെ ഡൽഹിയിൽ ഹാജരാകണമെന്നും നിർദേശിച്ച് അലപന്‍ ബന്ദോപാധ്യായക്ക് കത്തയച്ചു.

Also Read: ബിജെപി നേതാവ് ദേവേന്ദ്ര പ്രതാപ് സിങ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

എന്നാല്‍ ഇത് ഏകപക്ഷീയ നിര്‍ദേശമാണെന്നും അമ്പരന്നുപോയെന്നും മമത പറഞ്ഞു. മോദി സർക്കാരിന്‍റെ തീരുമാനത്തിനെതിരെ ത്രിണമൂൽ കോൺഗ്രസും കോൺഗ്രസും വിമർശനമുയർത്തി. ഇത്രയും നിര്‍ണായകമായ സന്ദര്‍ഭത്തില്‍ ചീഫ് സെക്രട്ടറിയെ വിട്ടുതരാന്‍ കഴിയില്ലെന്ന് സംസ്ഥാന സർക്കാർ അറിയിക്കുകയും ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.