ETV Bharat / bharat

AI imagines Celebs As Barbie : 'ബാർബി'യായി സാമന്തയും നയൻതാരയും തമന്നയും ഉൾപ്പടെ പ്രമുഖ താരങ്ങൾ ; ശ്രദ്ധനേടി എഐ ചിത്രങ്ങൾ

author img

By

Published : Aug 21, 2023, 7:10 PM IST

Samantha Ruth Prabhu as barbie  Shruti Haasan as barbie  Tamannaah Bhatia as barbie  Trisha Krishnan as barbie  Kajal Aggarwal as barbie  Nayanthara as barbie  South Indian celebs transformed into Barbies  using AI  ബാർബി തരംഗം അവസാനിക്കുന്നില്ല  ബാർബി  എഐ ബാർബികളായി തെന്നിന്ത്യൻ താരങ്ങൾ  എഐ ബാർബികളായി തിളങ്ങി തെന്നിന്ത്യൻ താരങ്ങൾ  ജതുർസൻ പിരബാകരൻ  Jathursan Pirabakaran  Barbie  Greta Gerwig  Margot Robbie  Ryan Gosling  സാമന്ത റൂത്ത് പ്രഭു  Samantha Ruth Prabhu  ശ്രുതി ഹാസൻ  Shruti Haasan  തമന്ന ഭാട്ടിയ  Tamannaah Bhatia  കാജൽ അഗർവാൾ  Kajal Aggarwal  നയൻതാര  Nayanthara  ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്  എഐ  Artificial Intelligence  AI  എഐ ചിത്രങ്ങൾ  ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ചിത്രങ്ങൾ
AI imagines celebs as Barbie

South Indian celebs transformed into Barbies using AI: 'ബാർബി' തരംഗം അവസാനിക്കുന്നില്ല. 'എഐ ബാർബികളായി' തിളങ്ങി തെന്നിന്ത്യൻ താരങ്ങൾ.

ർട്ടിഫിഷ്യൽ ഇന്‍റലിജൻസ്- എഐ (Artificial Intelligence- AI) ഉപയോഗിച്ച് നിർമിച്ച പല ചിത്രങ്ങളും സമീപ കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എഐ ഉപയോഗിച്ച് താരങ്ങളെ പല രൂപങ്ങളിലും ഭാവങ്ങളിലും അവതരിപ്പിക്കുന്നതായിരുന്നു ഇത്തരം ചിത്രങ്ങൾ. ഇക്കൂട്ടത്തിലേക്ക് തെന്നിന്ത്യൻ താരങ്ങളുടെ 'ബാർബി' ലുക്കാണ് ഏറ്റവും ഒടുവിലായി ഇപ്പോൾ എത്തിയിരിക്കുന്നത് (AI imagines Celebs As Barbie).

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് ഫോട്ടോഗ്രാഫറും ഡിജിറ്റൽ ആർട്ടിസ്റ്റുമായ ജതുർസൻ പിരബാകരനാണ് (Jathursan Pirabakaran) ദക്ഷിണേന്ത്യൻ സിനിമയിലെ സാമന്ത റൂത്ത് പ്രഭു (Samantha Ruth Prabhu), ശ്രുതി ഹാസൻ (Shruti Haasan), തമന്ന ഭാട്ടിയ (Tamannaah Bhatia), നയൻതാര (Nayanthara), കാജൽ അഗർവാൾ (Kajal Aggarwal) എന്നിവരുൾപ്പടെയുള്ള പ്രമുഖ താരങ്ങളെ ബാർബികളാക്കി മാറ്റിയത്. ജതുർസൻ പിരബാകരൻ തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടായ ജയ് പ്രിന്‍റ്‌സിൽ (Jay Prints) പങ്കുവച്ച ചിത്രങ്ങൾ നിമിഷങ്ങൾക്കകമാണ് വൈറലായി മാറിയത്.

ജൂലൈ 21ന് പുറത്തുവന്ന മാർഗോട്ട് റോബിയും (Margot Robbie) റയാൻ ഗോസ്ലിംഗും (Ryan Gosling) അണിനിരന്ന 'ബാർബി'യുടെ (Barbie) തരംഗം ഇതുവരെയും അവസാനിച്ചിട്ടില്ല. ഇതിനുള്ള തെളിവാണ് തെന്നിന്ത്യൻ താര സുന്ദരിമാരുടെ 'ബാർബി അവതാരങ്ങൾ'. ഗ്രെറ്റ ഗെർവിഗ് (Greta Gerwig) ആണ് 'ബാർബി'യുടെ സംവിധായിക.

"ക്യൂട്ട്" ആയി ശ്രുതി ഹാസൻ: മൃദുവായ ചുരുളുകളിൽ സ്‌റ്റൈൽ ചെയ്‌ത നീളൻ പിങ്ക് മുടിയും പിങ്ക് നിറത്തിലുള്ള സ്‌പാഗെട്ടി സ്‌ട്രാപ്പ് വസ്ത്രവും ധരിച്ചിച്ചിരിക്കുന്ന ശ്രുതി ഹാസന്‍റെ എഐ ചിത്രത്തിന് "ക്യൂട്ട്" എന്നാണ് ആരാധകരുടെ കമന്‍റ്. ബാർബി അവതാരത്തിൽ ശ്രുതി ഏറെ സുന്ദരിയായിരിക്കുന്നെന്നും ആരാധകർ പറയുന്നു. അതേസമയം തെലുഗു ആക്ഷൻ ചിത്രമായ 'സലാറാ'ണ് (Salaar: Part 1 – Ceasefire) താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രം. പ്രഭാസ് (Prabhas) നായകനാകുന്ന ചിത്രത്തിൽ പ്രതിനായക വേഷത്തിൽ പൃഥ്വിരാജും (Prithviraj Sukumaran) ഉണ്ട്.

'യഥാർഥ ബാർബി': 'ഇത് ശരിക്കും ബാർബി തന്നെ', തമന്ന ഭാട്ടിയയുടെ എഐ ചിത്രം കണ്ട് ആരാധകർ കുറിച്ചു. മുത്തുകളുടെ ചരടുകൾ ഘടിപ്പിച്ച പിങ്ക് നിറത്തിലുള്ള വസ്‌ത്രത്തിലാണ് തമന്ന ബാർബിയായി തിളങ്ങുന്നത്. ബോക്‌സ് ഓഫിസിൽ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്ന 'ജയിലർ' (Jailer) എന്ന ചിത്രത്തിലാണ് താരം ഏറ്റവും ഒടുവിൽ പ്രത്യക്ഷപ്പെട്ടത്. രജനികാന്താണ് (Rajinikanth) ചിത്രത്തിൽ നായകൻ.

തിളങ്ങി തൃഷയും സാമും : പിങ്ക് നിറത്തിലുള്ള വസ്‌ത്രം ധരിച്ച് അതിസുന്ദരികളായാണ് തൃഷ കൃഷ്‌ണനും തമന്നയും തിളങ്ങുന്നത്. വസ്‌ത്രത്തിന് ഇണങ്ങുന്ന പിങ്ക് കമ്മലുകളും ചേരുമ്പോൾ ത്രത്തിന്‍റെ ബാർബി ലുക്ക് പൂർണമാവുന്നു. സുന്ദരമായ തലമുടിയിലും അഴകാർന്ന വസ്‌ത്രത്തിലുമാണ് സാം. നീല എയർ ബലൂണുകളുടെ പശ്ചാത്തലവും ചിത്രത്തെ കൂടുതൽ മനോഹരമാക്കുന്നു.

വിജയ് (Vijay) നായകനാകുന്ന ലോകേഷ് കനകരാജ് (Lokesh Kanagaraj) ചിത്രം 'ലിയോ' (Leo) ആണ് തൃഷ നായികയാകുന്ന ഏറ്റവും പുതിയ ചിത്രം. വിജയ് ദേവരകൊണ്ടയ്‌ക്ക് (Vijay Deverakonda) ഒപ്പമുള്ള തെലുഗു ചിത്രമായ 'കുഷി'യുടെ (Kushi) റിലീസിന്‍റെ തിരക്കുകളിലാണ് സാമന്ത ഇപ്പോൾ.

നയൻതാരയും കാജൽ അഗർവാളും: 'തികച്ചും അനുയോജ്യം' എന്നാണ് നയൻതാരയുടെ ബാർബി ലുക്കിനെ ആരാധകർ വിശേഷിപ്പിക്കുന്നത്. മറ്റ് ബാർബികളിൽ നിന്ന് വ്യത്യസ്‌തമായി ആഭരണങ്ങൾ ഒന്നും ഇല്ലാതെയാണ് താരം പ്രത്യക്ഷപ്പെടുന്നത്. നനുത്ത പിങ്ക് വസ്‌ത്രവും നീളമുള്ള പിങ്ക് മുടിയും ലുക്ക് പൂർണമാക്കുന്നു.

അതേസമയം തിളങ്ങുന്ന പിങ്ക് നിറത്തിലുള്ള വസ്‌ത്രത്തിലാണ് കാജൽ അഗർവാൾ. ഒപ്പം ഡയമണ്ട് ആഭരണങ്ങളും ധരിച്ചിരിക്കുന്നത് കാണാം. ഷാരൂഖ് ഖാൻ - അറ്റ്‌ലി ചിത്രം 'ജവാനാ'ണ് നയൻതാരയുടെ ഏറ്റവും പുതിയ ചിത്രം. താരം നായികയാകുന്ന ഈ ആക്ഷൻ സിനിമ ഉടൻ റിലീസിനെത്തും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.