ETV Bharat / bharat

AI Generated Avatar In G20 Summit ജനാധിപത്യ പാരമ്പര്യം പ്രദർശിപ്പിച്ച് മദർ ഓഫ് ഡെമോക്രസി, ലോക നേതാക്കളെ സ്വാഗതം ചെയ്യാൻ എഐ നിർമിത അവതാർ

author img

By ETV Bharat Kerala Team

Published : Sep 5, 2023, 6:29 PM IST

mother of democracy  G20 Summit  AI Generated Avatar  ഹാരപ്പൻ പെൺകുട്ടിയുടെ ഛായയിൽ ഒരു ശിൽപം  ജി 20 ഉച്ചകോടി  മദർ ഓഫ് ഡെമോക്രസി  അവതാർ  ജി 20 ഉച്ചകോടി അവതാർ  ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്
AI Generated Avatar In G20 Summit

G20 Summit Mother of Democracy' Exhibition രാജ്യത്തിന്‍റെ ജനാധിപത്യ പാരമ്പര്യം വിഷയമാക്കിയുള്ള 'മദർ ഓഫ് ഡെമോക്രസി' എക്‌സിബിഷനിലേക്ക് എഐ നിർമിത അവതാർ അതിഥികളെ സ്വാഗതം ചെയ്യും

ന്യൂഡൽഹി : ജി 20 ഉച്ചകോടിയിൽ (G20 Summit) എത്തുന്ന ലോക നേതാക്കളെ 'മദർ ഓഫ് ഡെമോക്രസി' എക്‌സിബിഷനിലേക്ക് (Mother of Democracy' exhibition) സ്വാഗതം ചെയ്യുന്നത് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (Artificial Intelligence) ഉപയോഗിച്ച് സൃഷ്‌ടിച്ച 'അവതാർ' (Avatar). പൗരാണിക കാലഘട്ടം മുതൽ ആധുനിക കാലഘട്ടം വരെയുള്ള ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഭാരത് മണ്ഡപത്തിൽ ഒരുക്കുന്ന പ്രദർശനത്തിന്‍റെ ഭാഗമാകും. ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയൻ, കൊറിയൻ, ജാപ്പനീസ് എന്നിവയുൾപ്പെടെ 16 ആഗോള ഭാഷകളിൽ പ്രദർശനത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ള എല്ലാത്തിനേയും കുറിച്ച് കുറിപ്പും ഓഡിയോയും അവതരിപ്പിക്കും.

കൂടാതെ ഇന്ത്യയുടെ ജനാധിപത്യ ധാർമ്മികതയുടെ ചരിത്രം 26 ഇന്‍ററാക്‌ടീവ് സ്‌ക്രീനുകളിലൂടെ (Interactive Screens) അവതരിപ്പിക്കുമെന്നും കേന്ദ്ര വൃത്തങ്ങൾ അറിയിച്ചു. എക്‌സിബിഷൻ ഏരിയയിൽ എത്തുന്ന ലോക നേതാക്കളെയും പ്രതിനിധികളെയും മറ്റ് അതിഥികളെയും എഐ സൃഷ്‌ടിച്ച 'അവതാർ' രൂപം സ്വാഗതം ചെയ്യും. പ്രദർശനം സംഘടിപ്പിക്കുന്ന ഏരിയയുടെ നടുവിലുള്ള ഭ്രമണം ചെയ്യുന്ന എലവേറ്റഡ് പോഡിയത്തിൽ (Rotating Elevated Podium) ഹാരപ്പൻ പെൺകുട്ടിയുടെ ഛായയിൽ ഒരു ശിൽപം നിർമിച്ചിട്ടുണ്ട്.

അഞ്ച് അടി ഉയരവും 120 കിലോഗ്രാം ഭാരവുമുള്ള വെങ്കലത്തിലാണ് പ്രതിരൂപം നിർമിച്ചിട്ടുള്ളത്. സ്വാതന്ത്ര്യാനന്തരം 1951-52 കാലഘട്ടത്തിൽ നടന്ന ആദ്യത്തെ പൊതുതെരഞ്ഞെടുപ്പ് മുതൽ 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് വരെ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളും ജനാധിപത്യത്തിൽ വേരൂന്നിയതാണെന്ന് ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് ‘മദർ ഓഫ് ഡെമോക്രസി’ പ്രദർശനത്തിലൂടെ രാജ്യം ലക്ഷ്യമിടുന്നത്.

Also Read : President of Bharat Nomenclature Change | രാഷ്‌ട്രപതി ഭവന്‍റെ ക്ഷണക്കത്തിൽ 'പ്രസിഡന്‍റ് ഓഫ് ഭാരത്' ; ഭരണഘടനയ്‌ക്കെതിരായ ആക്രമണമെന്ന് കോൺഗ്രസ്

'പ്രസിഡന്‍റ് ഓഫ് ഭാരത്' (President Of Bharat) : അതേസമയം, ജി 20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് സെപ്‌റ്റംബർ ഒന്‍പതിന് നടക്കുന്ന അത്താഴവിരുന്നിന് ലോക നേതാക്കളെയും രാജ്യത്തെ മുഖ്യമന്ത്രിമാരെയും ക്ഷണിച്ചുകൊണ്ടുള്ള പ്രസിഡന്‍റിന്‍റെ ഔദ്യോഗിക ക്ഷണക്കത്തിലെ 'പ്രസിഡന്‍റ് ഓഫ് ഭാരത് ' (President Of Bharat) എന്ന വിശേഷണം ഏറെ ചർച്ചയായിരിക്കുകയാണ്. രാജ്യത്തിന്‍റെ പേര് മാറ്റാനുള്ള കേന്ദ്രത്തിന്‍റെ ശ്രമമാണിതെന്ന അഭ്യൂഹം ഇതിലൂടെ ശക്തമാകുന്നു. റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ (Republic Of India) എന്ന രാജ്യത്തിന്‍റെ പേര് മാറ്റി 'റിപ്പബ്ലിക് ഓഫ് ഭാരത്' ആക്കാനുള്ള സർക്കാർ മുന്നൊരുക്കമാണിതെന്നാണ് വിവരം.

എന്നാൽ, 'ഭാരത്' എന്ന പദം ഭരണഘടനയില്‍ ഉണ്ടെന്നാണ് വിഷയത്തിൽ കേന്ദ്രത്തിന്‍റെ വിശദീകരണം. വിദേശ പ്രതിനിധികൾക്ക് കൈമാറിയ ജി20 ബുക്ക്‌ലെറ്റിലും ഇന്ത്യയ്‌ക്ക് പകരം 'ഭാരത്' എന്നാണ് ഉപയോഗിച്ചിട്ടുള്ളത്.

Also Read : 'Republic Of Bharat' Rumour : ഇന്ത്യ 'റിപ്പബ്ലിക് ഓഫ് ഭാരത്' ആവുമോ ?; ജി20 ഉച്ചകോടിയില്‍ രാഷ്‌ട്രപതിയുടെ ക്ഷണക്കത്തിന് പിന്നാലെ അഭ്യൂഹം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.