ETV Bharat / bharat

പ്രശാന്ത് കിഷോര്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്‍റെ മുഖ്യ ഉപദേഷ്ടാവും

author img

By

Published : Mar 2, 2021, 4:30 AM IST

പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം ശേഷിക്കെയാണ് പ്രശാന്ത് കിഷോറിനെ ഉപദേഷ്ടാവായി നിശ്ചയിച്ചത്.

Ahead of 2022 Punjab polls  Amarinder Singh appoints political strategist Prashant Kishor as Principal Advisor  പ്രശാന്ത് കിഷോര്‍  പഞ്ചാബ് മുഖ്യമന്ത്രി  അമരീന്ദര്‍ സിങ്
പ്രശാന്ത് കിഷോര്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്‍റെ മുഖ്യ ഉപദേഷ്ടാവും

ചണ്ഡീഗഡ്: രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്‍റെ മുഖ്യ ഉപദേഷ്ടാവും. പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം ശേഷിക്കെയാണ് പ്രശാന്ത് കിഷോറിനെ ഉപദേഷ്ടാവായി നിശ്ചയിച്ചത്. ഇക്കാര്യം വ്യക്തമാക്കി അമരീന്ദര്‍ സിങ് ട്വീറ്റ് ചെയ്തു.

പ്രശാന്ത് കിഷോറിനെ പ്രിന്‍സിപ്പല്‍ അഡ്‌വൈസറായി നിയമിച്ച കാര്യം സന്തോഷത്തോടെ അറിയിക്കുന്നു. പഞ്ചാബിന്‍റെ വികസനത്തിന് ഒരുമിച്ച് പ്രവര്‍ത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു, അമരീന്ദര്‍ സിങ് ട്വീറ്റ് ചെയ്തു. കാബിനറ്റ് റാങ്കോടെയാണ് പ്രശാന്ത് കിഷോറിനെ നിയമിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും ട്വീറ്റ് ചെയ്തു.

  • Happy to share that @PrashantKishor has joined me as my Principal Advisor. Look forward to working together for the betterment of the people of Punjab!

    — Capt.Amarinder Singh (@capt_amarinder) March 1, 2021 " class="align-text-top noRightClick twitterSection" data=" ">

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അമരീന്ദറിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന്‍റെ വിജയത്തിനു പിന്നിലും പ്രശാന്ത് കിഷോറിന് വലിയ പങ്കുണ്ടായിരുന്നു. 2022 ആദ്യമാണ് പഞ്ചാബിലെ നിയമസഭാ തെരഞ്ഞെടുപ്പ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.