ETV Bharat / bharat

അഗ്‌നിപഥ് പ്രതിഷേധം: ഒമ്പത് ട്രെയിനുകള്‍ റദ്ദാക്കി ദക്ഷിണ റെയിൽവേ

author img

By

Published : Jun 18, 2022, 10:48 AM IST

അക്രമ സംഭവങ്ങളെ തുടർന്ന് തിരുവനന്തപുരം-സെക്കന്ദരാബാദ് ശബരി എക്‌സ്പ്രസ് പൂർണമായും റദ്ദാക്കി

Agnipath protests live  Agnipath scheme news  അഗ്‌നിപഥ് പ്രതിഷേധം  ട്രെയിനുകള്‍ റദ്ദാക്കി ദക്ഷിണ റെയിൽവേ  അഗ്‌നിപഥ് അക്രമ സംഭവങ്ങള്‍
അഗ്‌നിപഥ് പ്രതിഷേധം; ഒമ്പത് ട്രെയിനുകള്‍ റദ്ദാക്കി ദക്ഷിണ റെയിൽവേഅഗ്‌നിപഥ് പ്രതിഷേധം; ഒമ്പത് ട്രെയിനുകള്‍ റദ്ദാക്കി ദക്ഷിണ റെയിൽവേ

ചെന്നൈ: അഗ്‌നിപഥ് പ്രതിഷേധം തെക്കെ ഇന്ത്യയിലേക്കും വ്യാപിച്ചതോടെ ഒമ്പത് ട്രെയിനുകള്‍ റദ്ദാക്കി ദക്ഷിണ റെയിൽവേ. തെലങ്കാനയിൽ ഉണ്ടായ അക്രമ സംഭവങ്ങളെ തുടർന്ന് തിരുവനന്തപുരം - സെക്കന്ദരാബാദ് ശബരി എക്‌സ്പ്രസ് പൂർണമായും റദ്ദാക്കി. മൈസൂരു-ധർഭംഗ ബാഗ്മതി എക്‌സ്‌പ്രസ്, എറണാകുളം-ബറൗണി രപ്തിസാഗർ എക്‌സ്‌പ്രസ്, ബംഗളൂരു ദനാപൂർ സംഘമിത്ര എക്‌സ്പ്രസ് എന്നിവ ഭാഗികമായി റദ്ദാക്കിയതായും ദക്ഷിണ റെയിൽവേ അറിയിച്ചു.

ചെന്നൈ സെൻട്രൽ എക്‌സ്പ്രസ്, ഹൈദരാബാദ് താംബരം-ചാർമിനാർ എക്‌സ്‌പ്രസ്, ബെംഗളൂരു-ദാനപൂർ എക്‌സ്പ്രസ്, ചെന്നൈ സെൻട്രൽ-ഹൈദരാബാദ് എക്‌സ്പ്രസ്, താംബരം-ഹൈദരാബാദ് ചാർമിനാർ എക്‌സ്പ്രസ് എന്നിവ ജൂൺ 18 തിയതി ഉണ്ടായിരിക്കില്ല. എറണാകുളം-പാറ്റ്ന ദ്വൈവാര സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിന്‍റെ ജൂൺ 20ലെ യാത്രയും റദ്ദാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.