ETV Bharat / bharat

പുതിയ പാർട്ടിയുമായി ക്യാപ്റ്റൻ, പഞ്ചാബില്‍ ബിജെപിക്ക് ഒപ്പം നില്‍ക്കാൻ ശ്രമം

author img

By

Published : Oct 20, 2021, 7:38 AM IST

പടലപ്പിണക്കങ്ങളും രാഷ്ട്രീയ വടംവലികളും പ്രതിരോധത്തിലാക്കിയി കോണ്‍ഗ്രസ് നേതൃത്വം അമരീന്ദര്‍ സിങിന്‍റെ തിരുമാനം പ്രതീക്ഷിച്ചതാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം. കര്‍ഷക സമര താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ബിജെപി തയ്യാറായാല്‍ പാര്‍ട്ടിയുമായി നീക്കുപോക്കിന് തന്‍റെ പാര്‍ട്ടി തയ്യാറാകുമെന്നും അമരീന്ദര്‍ സിങ് വ്യക്തമാക്കി.

Raveen Thukral  Captain Amarinder Singh  new party  Captain Amarinder Singh to launch new party  അമരീന്ദര്‍ സിങ്  അമരീന്ദര്‍ സിങ് പുതിയ പാര്‍ട്ടി വാര്‍ത്ത  പഞ്ചാബ് രാഷ്ട്രീയ വാര്‍ത്ത  പഞ്ചാബ് തെരഞ്ഞെടുപ്പ് വാര്‍ത്ത  കോണ്‍ഗ്രസ് വിട്ട് അമരീന്ദര്‍ സിങ്
ഇനി ചര്‍ച്ചയില്ല; കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി നിര്‍മ്മിക്കാനൊരുങ്ങി അമരീന്ദര്‍ സിംഗ്

ചണ്ഡീഗഡ്: അമരീന്ദര്‍ സിങിന്‍റെ പുതിയ പാര്‍ട്ടി ഉടനെന്ന് ആവര്‍ത്തിച്ച് അദ്ദേഹത്തിന്‍റെ സന്തത സഹചാരിയും മാധ്യമ ഉപദേഷ്ടാവുമായ രവീണ്‍ തുക്രാല്‍. കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് സ്വന്തം പാര്‍ട്ടി ഉടന്‍ പ്രഖ്യാപിക്കുമെന്ന് ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി ഉടനെന്ന് ആവര്‍ത്തിച്ച് തുക്രാലും ട്വീറ്റ് ചെയ്തത്.

കര്‍ഷക സമര താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ബിജെപി തയ്യാറായാല്‍ പാര്‍ട്ടിയുമായി നീക്കുപോക്കിന് തന്‍റെ പാര്‍ട്ടി തയ്യാറാകുമെന്നും ക്യാപ്റ്റൻ അമരീന്ദർ സിങ് വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായുണ്ടായ പ്രശ്നങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ മാസമാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. കോണ്‍ഗ്രസ് നേതാവ് നവജ്യേത് സിങ് സിദ്ദുവുമായി നാളുകളായി തുടരുന്ന പ്രശ്നങ്ങള്‍ ഇതോടെ മറനീക്കി പുറത്ത് വരികയായിരുന്നു.

  • ‘I will not rest till I can secure the future of my people and my state. Punjab needs political stability and protection from internal & external threats. I promise my people I will do what it takes to ensure its peace and security, which is today at stake’: @capt_amarinder 3/3 https://t.co/HB4xYwYcKM

    — Raveen Thukral (@RT_Media_Capt) October 19, 2021 " class="align-text-top noRightClick twitterSection" data=" ">

പ്രശ്നത്തില്‍ ഇടപെട്ട കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഒടുവില്‍ ദലിത് നേതാവു കൂടിയായ ചരണ്‍ജിത്ത് സിങ് ചന്നിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ദലിത് വിഭാഗത്തില്‍ നിന്നും ഒരു മുഖ്യമന്ത്രിയുണ്ടാകുന്നത്.

Also Read: റായ്‌ബറേലിയിൽ നിന്നോ അമേഠിയിൽ നിന്നോ മത്സരിക്കേണ്ടിവരുമെന്ന് പ്രിയങ്ക ഗാന്ധി

പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചെങ്കിലും അമരീന്ദര്‍ സിങുമായി കോണ്‍ഗ്രസ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിനിടെ സിങ് ബിജെപി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ചകളും നടത്തിയിരുന്നു. എന്നാല്‍ അമിത് ഷായുടെ വസതിയില്‍ എത്തി അദ്ദേഹത്തെ സന്ദര്‍ശിച്ച സിങ് കര്‍ഷക സമരം ചര്‍ച്ച ചെയ്യാനാണ് എത്തിയത് എന്നായിരുന്നു പ്രതികരിച്ചത്.

സിങിനെ ബിജെപിയില്‍ എത്തിക്കാന്‍ നീക്കം നടക്കുന്നതായി വാര്‍ത്തകള്‍ പുറത്ത വരുന്നതിനിടെ താന്‍ ബിജെപിയില്‍ ചേരില്ലെന്ന നിലപാടുമായി അദ്ദേഹം തന്നെ രംഗത്ത് എത്തിയിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തെ ആക്രമിക്കാതിരുന്ന സിങ് ഹൈക്കമാന്‍റ് നല്ല തീരുമാനങ്ങള്‍ എടുക്കുമെന്നും ആവര്‍ത്തിച്ചിരുന്നു.

ഇതിനിടെയാണ് പെട്ടെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ അദ്ദേഹം കടുത്ത ഭാഷയില്‍ പ്രതികരണങ്ങളുമായി രംഗത്ത് എത്തിയത്. പാർട്ടിക്കുള്ളിലെ പ്രതിസന്ധി പരിഹരിക്കാൻ കഴിയാത്ത നേതൃത്വം, ആ കൃത്യനിർവഹണമില്ലായ്‌മ മറച്ചുവയ്‌ക്കുന്നതിനായി പെരും നുണകൾ പടച്ചുവിടുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

Also Read: 'പെരും നുണകൾ പടച്ചുവിടുന്നു' ; കോണ്‍ഗ്രസിനെതിരെ അമരീന്ദര്‍ സിംഗ്

പഞ്ചാബ് കോൺഗ്രസിൽ നിന്നുള്ള 79 നിയമസഭാംഗങ്ങളിൽ 78 പേരും തന്‍റെ രാജി ആവശ്യപ്പെട്ട് കേന്ദ്രനേതൃത്വത്തിന് കത്തയച്ചുവെന്ന എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാലയുടെ അവകാശവാദങ്ങൾക്ക് പിന്നാലെയാണ് അമരീന്ദറിന്‍റെ പ്രതികരണം.

ഇതിനിടെയാണ് ചൊവ്വാഴ്ച സ്വന്തം പാര്‍ട്ടി എന്ന പ്രഖ്യാപനവുമായി സിങ് രംഗത്ത് എത്തിയത്. പഞ്ചാബിന്‍റെ ഭാവിയിലേക്കുള്ള പോരാട്ടം പുരോഗമിക്കുകയാണ്. ഒരു വർഷത്തിലേറെയായി അതിജീവനത്തിനായി പോരാടുന്ന കർഷകർ ഉൾപ്പെടെ പഞ്ചാബിന്‍റെയും ജനങ്ങളുടെയും താൽപ്പര്യങ്ങൾക്കായി താന്‍ സ്വന്തം രാഷ്ട്രീയ പാർട്ടി ആരംഭിക്കുന്നു എന്നാണ് സിങ് പറഞ്ഞത്. തന്‍റെ സംസ്ഥാനത്തിന്‍റേയും ജനങ്ങളുടെയും സുരക്ഷ ഉറപ്പാകുന്നതുവരെ തനിക്ക് വിശ്രമമില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന് രാഷ്ട്രീയ സ്ഥിരതയില്ലെന്ന് വിമര്‍ശിച്ച് രവീണ്‍ തുക്രാല്‍

അതിനിടെ സംസ്ഥാനത്ത് രാഷ്ട്രീയ സ്ഥിരതയില്ലാത്തത് പ്രധാന പ്രശ്നമെന്നും സിങിന്‍റ മാധ്യമ ഉപദേഷ്ടാവ് രവീണ്‍ തുക്രാല്‍ ട്വിറ്ററില്‍ കുറിച്ചു. സമാധാനവും സുരക്ഷയും ഉറപ്പുവരുത്താനായാണ് പുതിയ പാര്‍ട്ടി ഉണ്ടാക്കുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹിരിച്ചാല്‍ 2022ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ ബിജെപിയുമായി സഖ്യത്തിന് തയ്യാറാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

അകാലി ഗ്രൂപ്പുകളുമായി ചേരാനും സിങിന്‍റെ നീക്കം

അകാലി ഗ്രൂപ്പുകൾ, പ്രത്യേകിച്ച് ദിന്ദ്സ, ബ്രഹ്മപുര തുടങ്ങിയ ചെറു രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ചകള്‍ക്കും അദ്ദേഹം ശ്രമം നടത്തുന്നുണ്ട്. സുഖ്ദേവ് സിംഗ് ദിന്ദ്സ, രഞ്ജിത് സിംഗ് ബ്രഹ്മപുര എന്നിവരുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ നവജ്യേത് സിങ് സിദ്ദുവിനെതിരെ തന്‍റെ പാര്‍ട്ടി ശക്തനായി സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് അദ്ദേഹം പ്രഖ്യാപ്പിച്ചു കഴിഞ്ഞു.

സിദ്ദു ദേശവിരുദ്ധനാണെന്നും അപകടകാരിയാണെന്നും നേരത്തെ തന്നെ സിങ് പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാഷ്ട്രീയത്തില്‍ പരിചയമില്ലാത്ത നേതാക്കളാണെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.