ETV Bharat / bharat

ഭോപ്പാലിലെ ആശുപത്രിയിൽ തീപിടിത്തം; നാല് നവജാത ശിശുക്കള്‍ മരിച്ചു

author img

By

Published : Nov 9, 2021, 7:08 AM IST

Updated : Nov 9, 2021, 8:49 AM IST

40 കുട്ടികളാണ് വാർഡിൽ ആകെ ഉണ്ടായിരുന്നത്. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് സർക്കാർ ഉത്തരവ്

4 children die in hospital fire in Bhopal  hospital in Bhopal  Fire breaks out  Kamala hospital  ഭോപ്പാലിലെ ആശുപത്രിയിൽ തീപിടിത്തം  നവജാത ശിശുക്കള്‍ മരിച്ചു  കുട്ടികളുടെ ആശുപത്രിയില്‍ തീപിടിത്തം
ഭോപ്പാലിലെ ആശുപത്രിയിൽ തീപിടിത്തം; നാല് നവജാത ശിശുക്കള്‍ മരിച്ചു

ഭോപ്പാൽ: ഭോപ്പാലിലെ കുട്ടികൾക്കായുള്ള സർക്കാർ ആശുപത്രിയിൽ തീപിടിത്തം. നാല് നവജാത ശിശുക്കള്‍ മരിച്ചു. കമല നെഹ്‌റു ആശുപത്രിയിലെ പ്രത്യേക നവജാത ശിശു സംരക്ഷണ യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്.

ഭോപ്പാലിലെ ആശുപത്രിയിൽ തീപിടിത്തം; നാല് നവജാത ശിശുക്കള്‍ മരിച്ചു

തിങ്കളാഴ്‌ച രാത്രി ഒമ്പത് മണിയോടെ ഐസിയു പ്രവർത്തിക്കുന്ന ആശുപത്രി കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ തീപിടിത്തമുണ്ടാകുകയായിരുന്നു. 40 കുട്ടികളാണ് വാർഡിൽ ആകെ ഉണ്ടായിരുന്നത്. മരിച്ച കുട്ടികളുടെ രക്ഷിതാക്കൾക്ക് സർക്കാർ 4 ലക്ഷം രൂപ വീതം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു.

സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ഷോർട്ട് സർക്യൂട്ട് ആകാം അപകടത്തിന് കാരണമെന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വിശ്വാസ് സാരങ് പറഞ്ഞു. 10 അഗ്നിശമനസേന യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്.

Also Read: Kerala Covid: സംസ്ഥാനത്ത് 5404 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു, മരണം 80

Last Updated : Nov 9, 2021, 8:49 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.