ETV Bharat / bharat

റെയിൽവേ ട്രാക്കിന് മുന്നിൽ നിന്ന് ഇൻസ്റ്റ റീൽ ; ട്രെയിൻ തട്ടി 3 യുവാക്കൾ കൊല്ലപ്പെട്ടു

author img

By

Published : Apr 8, 2022, 11:03 PM IST

ട്രാക്കിൽ നിന്നുകൊണ്ട് ഇൻസ്റ്റ റീൽ ചെയ്യുന്നതിനിടെയാണ് അപകടം

3 youths Died in train collision in Chengalpattu  Insta reel in front of a running train college students died  ട്രെയിൻ തട്ടി 3 യുവാക്കൾ മരിച്ചു  ചെങ്കൽപട്ട് ട്രെയിൻ അപകടം  റെയിൽവേ ട്രാക്കിന് മുന്നിൽ നിന്ന് ഇൻസ്റ്റാ റീൽ പകർത്തിയ മൂന്ന് പേർ മരിച്ചു  മൂന്ന് കോളജ് വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ചു  തമിഴ്‌നാട് ട്രെയിൻ അപകടം
റെയിൽവേ ട്രാക്കിന് മുന്നിൽ നിന്ന് ഇൻസ്റ്റാ റീൽ; ട്രെയിൻ തട്ടി 3 യുവാക്കൾ മരിച്ചു

ചെങ്കൽപട്ട് : റെയിൽവേ ട്രാക്കിന് മുന്നിൽ നിന്നുകൊണ്ട് ഇൻസ്റ്റഗ്രാമിൽ വീഡിയോ പകർത്തുകയായിരുന്ന മൂന്ന് കോളജ് വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ചു. തമിഴ്‌നാട് സ്വദേശികളായ അശോക് കുമാർ, പ്രകാശ്, മോഹൻ എന്നിവരാണ് മരിച്ചത്. ചെന്നൈയിൽ നിന്ന് ചെങ്കൽപട്ടിലേക്ക് വരികയായിരുന്ന ട്രെയിൻ തട്ടിയാണ് മൂവരും മരിച്ചത്.

മാർച്ച് ഏഴിന് വൈകുന്നേരമായിരുന്നു സംഭവം. ട്രാക്കിൽ നിന്നുകൊണ്ട് ഇൻസ്റ്റ റീൽ ചെയ്യുന്നതിനിടെയാണ് അപകടം. മൂന്നുപേരും സംഭവസ്ഥലത്ത് വച്ചുതന്നെ മരണപ്പെടുകയായിരുന്നു. വിദ്യാർഥികളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി പൊലീസ് അറിയിച്ചു.

റെയിൽവേ ട്രാക്കിന് മുന്നിൽ നിന്ന് ഇൻസ്റ്റ റീൽ ; ട്രെയിൻ തട്ടി 3 യുവാക്കൾ കൊല്ലപ്പെട്ടു

ALSO READ: മൊബൈലില്‍ നിരന്തരം ഫയര്‍ ഗെയിം, മാനസിക നില തെറ്റി വിദ്യാര്‍ഥി, നിലയ്ക്കാതെ വെടിവയ്പ്പ് ആംഗ്യം

അതേസമയം മരിച്ച യുവാക്കൾ ഇതിനുമുമ്പും റെയിൽവേ ട്രാക്കിൽ നിന്നും വീഡിയോകൾ പകർത്തിയതായി പൊലീസ് പറയുന്നു. യുവാക്കളുടെ ഇൻസ്റ്റഗ്രാം വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.