ETV Bharat / bharat

12 Tamil Nadu fishermen arrested: 12 തമിഴ്‌നാട് മത്സ്യത്തൊഴിലാളികളെ അറസ്‌റ്റ്‌ ചെയ്‌ത്‌ മാലിദ്വീപ് തീരസംരക്ഷണ സേന

author img

By ETV Bharat Kerala Team

Published : Oct 27, 2023, 10:59 PM IST

fishermen arrested by Maldivian Coast Guard : ഒക്‌ടോബർ 23ന് മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് 12 മത്സ്യത്തൊഴിലാളികളേയും തീരസംരക്ഷണ സേന അറസ്‌റ്റ്‌ ചെയ്‌തത്‌

12 Tamil Nadu fishermen arrested  fishermen arrested by Maldivian Coast Guard  Maldivian Coast Guard  12 Tamil Nadu fishermen arrested news  Maldivian Coast Guard arrested fishermen
12 Tamil Nadu fishermen arrested by Maldivian Coast Guard

തൂത്തുക്കുടി (തമിഴ്‌നാട്) : ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ 12 മത്സ്യത്തൊഴിലാളികളെ മാലിദ്വീപ് തീരസംരക്ഷണ സേന പിടികൂടിയതായി അധികൃതർ അറിയിച്ചു. ഒക്‌ടോബർ 23ന് മത്സ്യബന്ധനത്തിനിടെയാണ് 12 മത്സ്യത്തൊഴിലാളികളേയും തീരസംരക്ഷണ സേന അറസ്‌റ്റ്‌ ചെയ്‌തത്‌ (12 Tamil Nadu fishermen arrested by Maldivian Coast Guard ). അതേസമയം കസ്‌റ്റഡിയിലെടുത്ത മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചിട്ടുണ്ട്.

പിടിയിലായ മത്സ്യത്തൊഴിലാളികളായ വിഘ്നേഷ്, ഉദയകുമാർ, മൈക്കിൾരാജ്, സെൽവശേഖരൻ, ആന്‍റണി ക്രിസ്‌റ്റഫർ, പരലോക ദ്രവ്യം, അൻബു, ആദിനാരായണൻ, മഹേഷ് കുമാർ, മാദേഷ് കുമാർ, മണി, ശക്തി എന്നിവർ മൈക്കിൾ പാക്യരാജ് എന്നയാളുടെ ബോട്ടിലായിരുന്നു മത്സ്യബന്ധനത്തിന് പോയത്. മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾ തീരസംരക്ഷണ സേന കണ്ടുകെട്ടിയതായി ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.

അതേസമയം തിരുവാങ്കുളം സ്വദേശികളായ മത്സ്യത്തൊഴിലാളി കമ്മ്യൂണിറ്റി തങ്ങളുടെ സഹ മത്സ്യത്തൊഴിലാളികളെ ഉടൻ മോചിപ്പിക്കണമെന്ന് സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്. മാലിദ്വീപ് തീരസംരക്ഷണ സേനയുടെ പിടിയിലായ 12 തമിഴ് മത്സ്യത്തൊഴിലാളികളെ എത്രയും വേഗം നാട്ടിലെത്തിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് ബിജെപി പ്രസിഡന്‍റ്‌ കെ അണ്ണാമലൈ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു.

'അറസ്‌റ്റിലായ 12 തമിഴ് മത്സ്യത്തൊഴിലാളികളെ നേരത്തെ നാട്ടിലെത്തിക്കുന്നതിന് ബഹുമാനപ്പെട്ട ഇഎഎം തിരു ഡോ. എസ് ജയശങ്കറിന്‍റെ ദയനീയമായ ഇടപെടൽ ബിജെപി ഫോർ തമിഴ്‌നാടിനുവേണ്ടി ഉണ്ടാകണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു'- എന്ന് ബിജെപി അധ്യക്ഷൻ എക്‌സിൽ കുറിച്ചു.

ALSO READ:Muthalapozhi Accident | മുതലപ്പൊഴിയിൽ വീണ്ടും അപകടം, വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി കടലില്‍ വീണു

മത്സ്യത്തൊഴിലാളി കടലിലേക്ക് വീണു: അതേസമയം തിരുവനന്തപുരം മുതലപ്പൊഴിയില്‍ ശക്തമായ തിരയില്‍പ്പെട്ട് വള്ളത്തിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളി ഷിബു കടലിലേക്ക് വീണിരുന്നു. ജൂലൈ മാസം 27ന് രാവിലെയാണ് അപകടമുണ്ടായത്. ഷിബുവിനെ ഉടന്‍ തന്നെ രക്ഷപ്പെടുത്താന്‍ സാധിച്ചിരുന്നു (Muthalapozhi Accident ).

മറൈൻ എൻഫോഴ്സ്മെന്‍റും ഫിഷറീസ് വകുപ്പും ചേര്‍ന്നാണ് കടലില്‍ വീണ മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തിയത്. മുതലപ്പൊഴിയില്‍ നിന്നും തുടര്‍ച്ചയായി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

അതേസമയം ജൂലൈ 22ന് മത്സ്യബന്ധന വള്ളം നിയന്ത്രണം വിട്ട് മുതലപ്പൊഴിയില്‍ അപകടത്തില്‍പ്പെട്ടിരുന്നു. തിരയടിയില്‍ നിയന്ത്രണം വിട്ട വള്ളം മറിഞ്ഞായിരുന്നു അപകടം സംഭവിച്ചത്. ഈ സമയം രണ്ട് പേരായിരുന്നു വള്ളത്തിലുണ്ടായിരുന്നത്.

ഇതില്‍ ഒരാള്‍ നീന്തി കരയ്‌ക്ക് കയറുകയും മറ്റൊരാളെ മറ്റ് വള്ളങ്ങളില്‍ ഉണ്ടായിരുന്നവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയുമായിരുന്നു. ഈ അപകടത്തിന്‍റെ കുറച്ച് ദിവസങ്ങള്‍ മുന്‍പ് മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് നാല് പേര്‍ മരിച്ചിരുന്നു. ഈ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ സ്ഥലം സന്ദര്‍ശിക്കാനെത്തിയ മന്ത്രിമാരായ ആന്‍റണി രാജുവിനും ജിആര്‍ അനിലിനുമെതിരെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ALSO READ:drowned death Kasaragod Neeleswaram നീലേശ്വരം തൈക്കടപ്പുറത്ത് സുരക്ഷ ഗാർഡും മത്സ്യതൊഴിലാളിയും കടലിൽ മുങ്ങി മരിച്ചു

രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ രണ്ടുപേർ മരിച്ചു: കാസർകോട് നീലേശ്വരം തൈക്കടപ്പുറത്ത് രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ഫിഷറീസ് കാസർകോട് കടൽ സുരക്ഷ ഗാർഡ് ഉൾപ്പെടെ രണ്ടുപേർ മരിച്ചു (Drowned Death Kasaragod Neeleswaram). നീലേശ്വരം തൈക്കടപ്പുറം ബോട്ട് ജെട്ടിക്ക് സമീപം ഓഗസ്‌റ്റ്‌ 20ന്‌ വൈകിട്ടാണ് അപകടം ഉണ്ടായത്. തൈക്കടപ്പുറം സ്വദേശികളായ രാജേഷ് (38), സനീഷ് (34) എന്നിവരായിരുന്നു അപകടത്തിൽ മരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.