കേരളം

kerala

ETV Bharat / sports

ശുഭ്‌മന്‍ ഗില്ലിന് തിരിച്ചടി, ബുംറ മൂന്നാമത്; ടെസ്റ്റ് റാങ്കിങ്ങിൽ സ്റ്റീവ് സ്‌മിത്തിന് മുന്നേറ്റം

ഐസിസി ടെസ്റ്റ് റാങ്കിങ്: ശുഭ്‌മന്‍ ഗില്ലിന് തിരിച്ചടി; ബാബർ അസം ആദ്യ പത്തിൽ നിന്നും പുറത്ത്, ബുംറ മൂന്നാം സ്ഥാനത്തേക്ക്.

LATEST ICC RANKINGS  BABAR AZAM ICC RANKINGS  CC RANKINGS PLAYERS  INDIA VS SRI LANKA
File Photo: Shubman Gill (IANS)

By ETV Bharat Sports Team

Published : September 2, 2026 at 7:08 PM IST

ഹൈദരാബാദ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പുറത്തുവിട്ട ഏറ്റവും പുതിയ പുരുഷ ടെസ്റ്റ് റാങ്കിങ്ങിൽ പ്രമുഖ താരങ്ങൾക്ക് വൻ തിരിച്ചടി. ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയ്ക്ക് ശേഷമുള്ള റാങ്കിങ്ങിൽ ഇന്ത്യൻ താരം ശുഭ്‌മന്‍ ഗിൽ, മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് എന്നിവർക്ക് സ്ഥാനചലനം സംഭവിച്ചപ്പോൾ, പാകിസ്ഥാന്‍റെ ബാബർ അസം ആദ്യ പത്തിൽ നിന്നും പുറത്തായി. അതേസമയം, ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്‌മിത്ത് റാങ്കിങ്ങിൽ മുന്നേറ്റം നടത്തി.

ഹാരി ബ്രൂക്ക് ഒന്നാമത്; ജോ റൂട്ടിന് തിരിച്ചടി

ബാറ്റിങ് റാങ്കിങ്ങിൽ ഇംഗ്ലണ്ടിന്‍റെ യുവതാരം ഹാരി ബ്രൂക്ക് 856 റേറ്റിങ് പോയിന്‍റോടെ ഒന്നാം സ്ഥാനം നിലനിർത്തി. ഒരു സ്ഥാനം മുന്നോട്ട് കയറിയ ഓസ്ട്രേലിയയുടെ സ്റ്റീവ് സ്‌മിത്ത് (840 റേറ്റിങ്) രണ്ടാം സ്ഥാനത്തെത്തി. പാകിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിലെ മോശം പ്രകടനത്തെത്തുടർന്ന് ജോ റൂട്ട് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡ് നാലാമതും, ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ തെംബ ബവുമ അഞ്ചാമതും, ന്യൂസിലാൻഡിന്‍റെ രച്ചിൻ രവീന്ദ്ര ആറാമതുമാണ്.

ഋഷഭ് പന്ത് ഏഴാമത്; ഗില്ലിന് രണ്ട് സ്ഥാനങ്ങൾ നഷ്‌ടമായി

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് 713 റേറ്റിങ്ങോടെ തന്‍റെ ഏഴാം സ്ഥാനം നിലനിർത്തി. എന്നാൽ മുൻപ് മികച്ച ഫോമിലായിരുന്ന ഗില്ലിന് രണ്ട് സ്ഥാനങ്ങൾ നഷ്ടമായി 709 റേറ്റിങ്ങുമായി ഒൻപതാം സ്ഥാനത്തേക്ക് വീണു. ന്യൂസിലാൻഡിന്‍റെ ഡാരിൽ മിച്ചൽ എട്ടാം സ്ഥാനത്തും, ഓസ്ട്രേലിയയുടെ ഉസ്‌മാന്‍ ഖവാജ പത്താം സ്ഥാനത്തുമാണ്.

മോശം ഫോമിലൂടെ കടന്നുപോകുന്ന പാക് താരം ബാബർ അസമിനാണ് ഏറ്റവും പുതിയ റാങ്കിങ്ങിൽ കനത്ത തിരിച്ചടി നേരിട്ടത്. ആദ്യ പത്തിൽ നിന്നും പൂർണ്ണമായി പുറത്തായ ബാബർ, റാങ്കിങ്ങിൽ 15-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു (679 റേറ്റിങ്). എന്നാൽ പാകിസ്ഥാന്‍റെ തന്നെ സൗദ് ഷക്കീൽ 15 സ്ഥാനങ്ങൾ ഒറ്റയടിക്ക് മെച്ചപ്പെടുത്തി 18-ാം റാങ്കിലേക്ക് കുതിച്ചുയർന്നു.

ബൗളിങ്ങിൽ ജസ്പ്രീത് ബുംറ മൂന്നാമത്

ബാറ്റിങ്ങിന് പുറമെ ബൗളിങ് റാങ്കിങ്ങിലും ഇന്ത്യക്ക് നേരിയ തിരിച്ചടിയുണ്ട്. ഇന്ത്യൻ പേസ് ബൗളിങ്ങിന്‍റെ കുന്തമുനയായ ജസ്പ്രീത് ബുംറയ്ക്ക് റാങ്കിങ്ങിൽ രണ്ടാം സ്ഥാനം നഷ്ടമായി. ഓസ്ട്രേലിയയുടെ മിച്ചൽ സ്റ്റാർക്ക്, ന്യൂസിലാൻഡിന്‍റെ മാറ്റ് ഹെൻറി എന്നിവർക്ക് പിന്നിൽ മൂന്നാം സ്ഥാനത്താണ് ഇപ്പോൾ ബുംറ.

Also Read:നോർത്ത് സോണിനെ തകർത്ത് സൗത്ത് സോൺ ദുലീപ് ട്രോഫി ഫൈനലിൽ; നിധീഷിന് അഞ്ച് വിക്കറ്റ് നേട്ടം