കേരളം

kerala

പരീക്ഷ സമ്മർദ്ദം ബുദ്ധിമുട്ടാണോ, സൗജന്യ കൗൺസിലിങ് സഹായത്തിന് "വീ ഹെൽപ് " ഉണ്ട്

By ETV Bharat Kerala Team

Published : Feb 22, 2024, 9:17 PM IST

തിരുവനന്തപുരം: പരീക്ഷ സമ്മർദ്ദമനുഭവിക്കുന്ന കുട്ടികൾക്കായി ടോൾഫ്രീ ടെലിഫോൺ സഹായ കേന്ദ്രം ആരംഭിച്ച് വിദ്യാഭ്യാസ വകുപ്പ്. പൊതു പരീക്ഷകളുമായി ബന്ധപ്പെട്ട് കുട്ടികൾ അനുഭവിക്കുന്ന വിവിധ തരം സമ്മർദ്ദങ്ങൾ ലഘൂകരിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ വീ ഹെൽപ്പ് എന്ന പേരിൽ ടോൾഫ്രീ ടെലിഫോൺ സഹായ കേന്ദ്രം ആരംഭിച്ചു. കുട്ടികൾക്കും രക്ഷകർത്താക്കൾക്കും സൗജന്യമായി 1800 425 2844 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്. രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ ഫോണിൽ കൗൺസലിങ് സഹായം ലഭ്യമാകും. നിംഹാൻസ് ബാംഗ്ലൂരിൽ നിന്നും പരീശീലനം ലഭിച്ച സൗഹൃദ കോർഡിനേറ്റർമാരാണ് കൗൺസിലിങിന് നേതൃത്വം നൽകുക. ടോൾഫ്രീ സേവനം പരീക്ഷ അവസാനിക്കുന്നതുവരെ എല്ലാ പ്രവൃത്തി ദിനങ്ങളിലും ലഭ്യമാകുന്നതാണ്. സ്‌കൂൾ തലത്തിൽ എല്ലാ പൊതുപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ഹയർ സെക്കന്‍ററി കരിയർ ഗൈഡൻസ് ആന്‍റ് അഡോളസെന്‍റ് കൗൺസലിങ് സെല്ലിന്‍റെ നേതൃത്വത്തിലാണ് വീ ഹെൽപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ടോൾ ഫ്രീ സംവിധാനത്തിന് പുറമെ എല്ലാ ഹയർസെക്കന്‍ററി സ്‌കൂളുകളിലും സൗഹൃദ കോർഡിനേറ്ററുടെ നേത്രത്വത്തിൽ കൗൺസിലിങ് ഒരുക്കിയിട്ടുണ്ട്. 

ABOUT THE AUTHOR

...view details