കേരളം

kerala

വിഡി സതീശൻ തത്സമയം

By ETV Bharat Kerala Team

Published : Feb 15, 2024, 11:25 AM IST

Updated : Feb 15, 2024, 11:36 AM IST

തിരുവനന്തപുരം: നവകേരള സദസ്സിനിടെ മുഖ്യമന്ത്രിയുടെ ​ഗൺമാനും സെക്യൂരിറ്റി ഉദ്യോ​ഗസ്ഥനും ചേർന്ന് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മർദിച്ച വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നൽകിയില്ലെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി. ഷാഫി പറമ്പിൽ എം.എൽ.എയുടെ നേതൃത്വത്തിൽ സ്പീക്കറുടെ ചേമ്പറിന് മുന്നിലെത്തി ബഹളമുണ്ടാക്കിയതിന് പിന്നാലെയായിരുന്നു ഇറങ്ങിപ്പോക്ക്.മുഖ്യമന്ത്രിയുടെ ​ഗണ്മാനും സെക്യൂരിറ്റി ഉദ്യോ​ഗസ്ഥനും യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തിരുന്നു. അന്വേഷണത്തോട് ഇവർ സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. എന്നാൽ, വിഷയം സമീപകാലത്തുണ്ടായതല്ലെന്നും കോടതി പരി​ഗണനയിലുള്ളതാണെന്നതിനാൽ അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കാനാവില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്. സ്പീക്കറുടെ നിലപാട് ന്യായമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. അതേസമയം സപ്ലൈകോയിലെ വില വര്‍ദ്ധനവ് ജനങ്ങളെ സര്‍ക്കാര്‍ ബോധ്യപ്പെടുത്തുമെന്നും വിപണി വിലയിലെ വ്യത്യാസം അനുസരിച്ച് നിരക്കില്‍ മാറ്റം വരുമെന്നും ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍. മാര്‍ക്കറ്റ് വിലയേക്കാള്‍ 35 ശതമാനം വിലക്കുറവിലാണ് സാധനങ്ങള്‍ നല്‍കുക (Minister GR Anil). സപ്ലൈകോയുടെ പ്രവര്‍ത്തനം മികച്ചതാകണം എന്നതാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഒരു സ്ഥാപനത്തില്‍ നിന്ന് ഒരു ഉത്പന്നവും ലഭിക്കാത്തതാണോ സ്ഥാപനം മെച്ചപ്പെട്ട് ജനങ്ങള്‍ക്ക് സാധനങ്ങള്‍ ലഭ്യമാക്കുന്നതാണോ നല്ലതെന്നും മന്ത്രി ചോദിച്ചു. സപ്ലൈകോയിലെ വില വര്‍ദ്ധനവ് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി.

Last Updated : Feb 15, 2024, 11:36 AM IST

ABOUT THE AUTHOR

...view details