കേരളം

kerala

കോഴിക്കോട്ട് റോഡ് റോളര്‍ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

By ETV Bharat Kerala Team

Published : Mar 8, 2024, 6:39 PM IST

കോഴിക്കോട് : ഉള്ളിയേരി ആനവാതിലില്‍ റോഡ് റോളര്‍ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മധ്യപ്രദേശ് നരസിംഹപൂര്‍ ദിഹീയ സ്വദേശി മോലിയാണ് മരിച്ചത്. ഇന്ന് ( 08 -03-2024) ഉച്ചയ്ക്ക് 12 മണിയോടെ ആണ് അപകടം നടന്നത് (Road Roller Overturned Accident In Calicut Ulliyeri). ആനവാതിലിൽ തോന്നിയാന്മലയിലേക്ക് പോകുന്ന മൺപാതയിലെ കയറ്റം കയറുന്നതിന് ഇടയിൽ റോഡ് റോളർ നിയന്ത്രണം വിട്ട് മറിയുക ആയിരുന്നു. വാഗാഡ് കമ്പനിയുടേതാണ് റോഡ് റോളർ (Roadroller Driver Died In Accident). കൊയിലാണ്ടിയിൽ നിന്നും അഗ്‌നി രക്ഷാ സേന എത്തിയാണ് ജെ സി ബിയുടെ സഹായത്താടെ റോഡ് റോളർ പൊക്കി ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്തത്. കഴിഞ്ഞ ദിവസം മലപ്പുറത്ത് കാട്ടുപന്നി കുറുകെ ചാടിയതോടെ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചിരുന്നു(Accident in Calicut). മഞ്ചേരി കാരക്കുന്നിൽ പഴേടം തടിയംപുറത്ത് ഷഫീഖ് (40) ആണ് മരിച്ചത്. കാട്ടുപന്നി കുറുകെ ചാടിയപ്പോള്‍ ഓട്ടോ വെട്ടിക്കാൻ ശ്രമിച്ചപ്പോൾ നിയന്ത്രണം നഷ്‌ടപ്പെട്ട് ഓട്ടോ മറിയുകയായിരുന്നു.

ABOUT THE AUTHOR

...view details