കേരളം

kerala

'നിന്‍റെ പാപ്പാനാടാ പറയുന്നേ...കയറി വാടാ'; കനാലില്‍ ആനയുടെ നീരാട്ട്; നേര്‍ച്ചക്കിടെ കുറുമ്പുകാട്ടി അക്കരമേല്‍ മോഹനന്‍

By ETV Bharat Kerala Team

Published : Feb 6, 2024, 1:09 PM IST

Updated : Feb 6, 2024, 1:17 PM IST

മലപ്പുറം: വെളിയംകോട് നേര്‍ച്ചക്ക് കൊടിയേറ്റവുമായി എത്തിയ ആന കനാലില്‍ ഇറങ്ങി നീരാടിയത് രണ്ട് മണിക്കൂര്‍. രണ്ട് ദിവസമായി നടക്കുന്ന ചന്ദനക്കുടം നേര്‍ച്ചക്ക് കൊടിയേറ്റവുമായി എത്തിയ അക്കരമേല്‍ മോഹനന്‍ എന്ന ആനയാണ് കനാലില്‍ ഇറങ്ങി പാപ്പാനെ വെള്ളം കുടിപ്പിച്ചത്. മാറാഞ്ചേരി മാരാമറ്റത്ത് പൂക്കൈതക്കടവിന് സമീപം കനാല്‍ കടക്കുമ്പോഴാണ് ആന കനാലിന്‍റെ നടുക്ക് വച്ച് നിന്നത്. തുടര്‍ന്ന് കുളിക്കലായി കളിക്കലായി. കണ്ട് നിന്ന നാട്ടുകാര്‍ക്ക് കൗതുകമായെങ്കിലും പാപ്പാന്മാര്‍ക്ക് ചങ്കിടിപ്പായിരുന്നു. പഠിച്ച പണി പതിനെട്ടും പയറ്റി പാപ്പാന്മാര്‍. പഴം കാണിച്ച് കരയ്‌ക്ക് കയറ്റാന്‍ ശ്രമം നടത്തി. എന്നാല്‍ കനാലിലെ വെള്ളത്തില്‍ നിന്ന് തന്നെ കരയില്‍ നിന്നും നീട്ടിയ പഴം വാങ്ങി മേഹനന്‍ ശാപ്പിട്ടു. പേര് വിളിച്ചും പാപ്പാന്മാര്‍ കയറാന്‍ പറഞ്ഞെങ്കിലും മൂപ്പര് അതൊന്നും കാര്യമാക്കിയില്ല. ആനയുടെ കളിയും കുളയുമെല്ലാം കഴിയും വരെ പാപ്പാന്മാരും നാട്ടുകാരും കരയില്‍ തന്നെ കാത്ത് നിന്നു. രണ്ട് മണിക്കൂറോളമുള്ള വിസ്‌തരിച്ചുള്ള കുളി കഴിഞ്ഞാണ് മോഹനന്‍ കരയ്‌ക്ക് കയറിയത്. ഇതോടെയാണ് കരയില്‍ കാത്ത് നിന്ന പാപ്പന്മാര്‍ക്കും ശ്വാസം നേരെ വീണത്. 

Last Updated : Feb 6, 2024, 1:17 PM IST

ABOUT THE AUTHOR

...view details