കേരളം

kerala

കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളിയും, ഇടുക്കിയിൽ സംഗീത വിശ്വനാഥനും: ലോക്‌സഭയിലേക്ക് ബിഡിജെഎസ് റെഡി

By ETV Bharat Kerala Team

Published : Mar 16, 2024, 12:05 PM IST

Thushar Vellappally Announces Loksabha Election BDJS candidates

കോട്ടയം: ലോക്‌സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്. കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളിയും, ഇടുക്കിയില്‍ സംഗീത വിശ്വനാഥനും മത്സരിക്കും. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാർ വെള്ളാപ്പള്ളി, കോട്ടയത്ത് വാര്‍ത്താസമ്മേളനം നടത്തിയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഇതോടെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിയുടെ ഭാഗമായി മത്സരിക്കുന്ന ബിഡിജെഎസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപനം പൂര്‍ത്തിയായി. ആദ്യ ഘട്ടത്തില്‍ മാവേലിക്കര, ചാലക്കുടി സീറ്റുകളിലെ ബിഡിജെഎസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. ചാലക്കുടിയില്‍ കെ.എ. ഉണ്ണിക്കൃഷ്‌ണനും, മാവേലിക്കരയില്‍ ബൈജു കലാശാലയും ആണ് മത്സരിക്കുന്നത്. എന്‍ഡിഎ മുന്നണിയില്‍ നാലു സീറ്റുകളാണ് ബിഡിജെഎസിന് ലഭിച്ചിരുന്നത്. കോട്ടയത്ത് വിജയം സുനിശ്ചിതമാണെന്ന് തുഷാർ വെള്ളാപ്പള്ളി പ്രതികരിച്ചു. റബർ കർഷകരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ കോട്ടയത്ത് നിന്നും എൻ‍ഡിഎ എംപിയുണ്ടാകണം. കർഷകർക്ക് കൈത്താങ്ങാകാൻ നരേന്ദ്രമോദി സർക്കാരിന് മാത്രമേ കഴിയൂ. ഈ തെരഞ്ഞെടുപ്പിന് ശേഷം റബറിനു 250 രൂപയാക്കും. ഇതിന്‍റെ ഉറപ്പ് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും തുഷാർ വെള്ളാപ്പള്ളി കോട്ടയത്ത് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിക്കൊണ്ട് മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതോടെ കേരളത്തില്‍ എൻഡിഎയുടെ 16 സ്ഥാനാർഥികൾ പ്രചാരണ രംഗത്ത് സജീവമായി. 

ABOUT THE AUTHOR

...view details