കേരളം

kerala

പിടിച്ചത് 130 കിലോയോളം ; കൊടുങ്ങല്ലൂരിൽ പൊലീസിന്‍റെ വൻ കഞ്ചാവ് വേട്ട

By ETV Bharat Kerala Team

Published : Mar 19, 2024, 4:53 PM IST

തൃശൂര്‍ : കൊടുങ്ങല്ലൂരിൽ 130 കിലോയോളം കഞ്ചാവുമായി രണ്ട് യുവാക്കൾ  പൊലീസിന്‍റെ പിടിയിൽ. അന്തിക്കാട് സ്വദേശികളായ അനൂസൽ, ശരത് എന്നിവരാണ് അറസ്‌റ്റിലായത്. തൃശൂർ റൂറൽ പൊലീസ് ഡാൻസാഫ് സംഘവും, കൊടുങ്ങല്ലൂർ പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്(Ganja Seized From Kodungallur). നാഷണൽ പെർമിറ്റ് ലോറിയിലെ രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. പ്രതികൾ കഞ്ചാവ് കടത്തിയത് നിരവധി  പ്ലാസ്‌റ്റിക് പാക്കറ്റുകളിലാക്കിയാണ്. ഇന്ന് (19-03-2024 ചൊവ്വാഴ്‌ച) പുലർച്ചെ അഞ്ച് മണിയോടെ കൊടുങ്ങല്ലൂർ ക്ഷേത്രത്തിന്‍റെ തെക്കേ നടയിലുള്ള കുരുംബയമ്മയുടെ നടയ്ക്ക്‌ സമീപമാണ് സംഭവം. ലോറിയിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇടുക്കി രജിസ്ട്രേഷനിലുള്ള ലോറിയടക്കം പ്രതികള്‍ പിടിയിലായത്. ഒഡിഷയിൽ നിന്നും നിരവധി ചെക്ക് പോസ്‌റ്റുകൾ താണ്ടിയാണ് പ്രതികൾ ലോറി കൊടുങ്ങല്ലൂർ വരെ എത്തിച്ചത്. ഒഡിഷയില്‍ എവിടെ നിന്നാണ് ഇവർ കഞ്ചാവ് വാങ്ങിയതെന്നും എവിടേക്കാണ് ഇത് കൊണ്ടുപോയിരുന്നതെന്നും അന്വേഷിച്ച് വരികയാണെന്ന് പൊലീസ് സംഘം അറിയിച്ചു.

ABOUT THE AUTHOR

...view details