കേരളം

kerala

അടൂരിൽ കെ എസ് ആർ ടി സി ബസ് മരത്തിൽ ഇടിച്ചുകയറി; 25 യാത്രക്കാർക്ക് പരിക്ക്

By ETV Bharat Kerala Team

Published : Feb 24, 2024, 10:49 PM IST

പത്തനംതിട്ട: അടൂര്‍ കെ പി റോഡിൽ  കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് അപകടം. ബസിന്‍റെ മുൻ ഭാഗത്തുണ്ടായിരുന്ന 25 ഓളം യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ കണ്ടക്‌ടർ ഉൾപ്പെടെ അഞ്ച് പേരുടെ പരിക്ക് സാരമുള്ളതാണ്. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് എത്തിയ അടൂർ ഫയർ ഫോഴ്‌സ് സംഘം പതിനഞ്ചോളം പേരെ അടൂർ ജനറൽ ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. യാത്രക്കാരിൽ കൂടുതൽ പേർക്കും മുഖത്തും നെഞ്ചിലും ആണ് പരിക്കുള്ളത്. ഇന്ന് (ശനി) ഉച്ചതിരിഞ്ഞ് 3.10 ഓടെ കെ പി റോഡിൽ ചേന്നംമ്പള്ളി ജംഗ്ഷന് സമീപം ആയിരുന്നു അപകടം. കായംകുളത്ത് നിന്ന് പുനലൂരിലേക്ക് പോയ പത്തനാപുരം ഡിപ്പോയിലെ കെ എസ് ആർ ടി സി ബസ് ആണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് റോഡരികിലെ വലിയ മരത്തിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. മരം ബസിനുള്ളിലേക്ക് ഇടിച്ച് കയറിയ നിലയിലാണ്. നാട്ടുകാരും  അടൂർ അഗ്നിരക്ഷ സേനയും അടൂർ പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ABOUT THE AUTHOR

...view details