കേരളം

kerala

ഇൻസ്‌റ്റഗ്രാം ആക്‌ടിവിറ്റി സ്‌റ്റാറ്റസ്, ഓൺലൈൻ സ്‌റ്റാറ്റസ് എന്നിവ എങ്ങനെ ഓഫാക്കാം?

By ETV Bharat Kerala Team

Published : Mar 20, 2024, 6:17 PM IST

സ്വകാര്യത നിലനിർത്താൻ ഇൻസ്‌റ്റഗ്രാമിലെ ആക്‌ടിവിറ്റി സ്‌റ്റാറ്റസും, ഓൺലൈൻ സ്‌റ്റാറ്റസും ഓഫാക്കാം. അത് എങ്ങനെയെന്ന് നോക്കാം.

instagram  Instagram activity status  How to turn off Instagram activity  social media
How to turn off or hide Instagram activity or online status from others

ൻസ്‌റ്റഗ്രാം ആക്‌ടിവിറ്റി സ്‌റ്റാറ്റസ് ചിലർക്കൊക്കെ ഉപയോഗപ്രദമാണ്. എന്നാൽ സ്വകാര്യത നിലനിർത്താൻ ഇഷ്‌ടപ്പെടുന്നവർക്ക് ഇതൊരു അസൗകര്യവുമാണ്. ഇൻസ്‌റ്റഗ്രാമിൽ ആക്‌ടിവിറ്റി സ്‌റ്റാറ്റസ് ഓഫാക്കാൻ സാധിക്കുമെന്ന് നമുക്ക് അറിയാമെങ്കിലും എങ്ങനെയാണ് ഓഫാക്കുകയെന്ന് പലർക്കുമറിയില്ല. മൊബൈല്‍ ആപ്പിലും, പിസി - മൊബൈല്‍ ബ്രൗസറുകളിലും ആൻഡ്രോയ്‌ഡ് ഇവ എങ്ങനെ ഓഫാക്കാമെന്ന് നോക്കാം.

ആൻഡ്രോയ്‌ഡ്, ഐഫോൺ എന്നിവയില്‍

  1. ഇൻസ്‌റ്റഗ്രാം തുറക്കുക
  2. ശേഷം താഴെയുള്ള ടാബിൽ നിന്ന് 'പ്രൊഫൈൽ' ഐക്കൺ അമർത്തുക
  3. 'സെറ്റിങ്സ്' തുറക്കാൻ മുകളിൽ വലത് കോണിലുള്ള '3-ലൈൻ' മെനു തുറക്കുക
  4. അടുത്ത സ്ക്രീനിൽ, താഴേക്ക് സ്ക്രോൾ ചെയ്‌ത് 'മെസേജസ് ആന്‍റ് സ്‌റ്റോറി റിപ്ലൈസ്' ടാപ്പ് ചെയ്യുക
  5. ഇവിടെ നിന്ന് 'ഷോ ആക്‌ടിവിറ്റീ സ്‌റ്റാറ്റസ്' തിരഞ്ഞെടുക്കുക
  6. ഇപ്പോൾ മുന്നോട്ട് പോയി 'ഷോ ആക്റ്റീവ് സ്‌റ്റാറ്റസ്' ഓപ്ഷൻ ടോഗിൾ ഓൺ ചെയ്യുക

ആക്‌ടിവിറ്റി സ്‌റ്റാറ്റസ് ഓപ്ഷൻ പ്രവർത്തനരഹിതമാക്കുമ്പോൾ നിങ്ങളെ ഫോളോ ചെയ്യുന്ന അക്കൗണ്ടുകൾ ഉൾപ്പെടെയുള്ളവർക്ക് ഓൺലൈൻ സ്‌റ്റാറ്റസോ അവസാനം ഓൺലൈനിൽ ഉണ്ടായിരുന്ന സമയമോ കാണാൻ സാധിക്കില്ല. തുടർന്ന്, ഈ ഓപ്‌ഷൻ ഓഫ് ചെയ്യുന്നതിലൂടെ നിങ്ങൾ പിന്തുടരുന്ന അക്കൗണ്ടുകളുടെ ഓൺലൈൻ അല്ലെങ്കിൽ ആക്‌ടിവിറ്റി സ്‌റ്റാറ്റസ് നിങ്ങൾക്കും കാണാൻ കഴിയില്ല.

മൊബൈൽ ബ്രൗസറിൽ

  1. ഒരു മൊബൈൽ ബ്രൗസറിൽ instagram.com സൈറ്റിൽ ലോഗിൻ ചെയ്യുക
  2. താഴെയുള്ള ടാബിൽ നിന്ന് 'പ്രൊഫൈൽ' ഐക്കൺ തിരഞ്ഞെടുക്കുക
  3. മുകളിൽ ഇടത് വശത്ത് കാണുന്ന 'സെറ്റിങ്‌സ്' ബട്ടൺ ക്ലിക്ക് ചെയ്യുക
  4. ശേഷം താഴേക്ക് സ്ക്രോൾ ചെയ്‌ത് 'മെസ്സേജസ് ആൻഡ്‌ സ്റ്റോറി റിപ്ലൈസ്' ടാപ്പ് ചെയ്യുക
  5. അടുത്ത സ്ക്രീനിൽ, 'ഷോ ആക്‌ടിവിറ്റി സ്‌റ്റാറ്റസ്' തെരഞ്ഞെടുക്കുക
  6. ഇപ്പോൾ നിലവിലുള്ള ഒരേയൊരു ഓപ്‌ഷൻ ടോഗിൾ ഓഫ് ചെയ്യുക, തുടർന്ന് നിങ്ങളുടെ ആക്റ്റീവ് സ്‌റ്റാറ്റസ് ഓഫാകും

Also Read: ഫേസ്ബുക്കില്‍ ഫ്രണ്ട് റിക്വസ്‌റ്റ്‌ വന്നോ...ആദ്യം വ്യാജനാണോ എന്ന് പരിശോധിക്കണം; കെണിയിൽ വീഴാതിരിക്കാൻ ഇക്കാര്യം ശ്രദ്ധിച്ചാൽ മതി

ലാപ്‌ടോപ്പ്/പിസി ബ്രൗസറിൽ

  1. ഒരു ബ്രൗസറിൽ ഇൻസ്‌റ്റഗ്രാമിന്‍റെ വെബ്‌സൈറ്റ് തുറന്ന ചെയ്‌തതിനു ശേഷം, ലോഗിൻ ചെയ്യുക
  2. ഇപ്പോൾ താഴെ ഇടത് കോണിലുള്ള 'മോർ' ബട്ടണിൽ ക്ലിക്ക് ചെയ്യുക
  3. നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് 'സെറ്റിങ്‌സ്' തിരഞ്ഞെടുക്കുക
  4. സെറ്റിങ്‌സ് പേജ് തുറന്നതിന് ശേഷം താഴേക്ക് സ്ക്രോൾ ചെയ്‌ത് 'മെസേജസ് ആൻഡ്‌ സ്‌റ്റോറി റിപ്ലൈസ്' ടാപ്പ് ചെയ്യുക
  5. 'ഷോ ആക്‌ടിവിറ്റി സ്‌റ്റാറ്റസ്' മെനുവിൽ ടാപ്പ് ചെയ്യുക
  6. അടുത്ത സ്‌ക്രീനിൽ നൽകിയിരിക്കുന്ന 'ടേൺ ഓഫ് ദി ഗിവൻ' ടോഗിൾ ഓഫ് ചെയ്യുക. തുടർന്ന് നിങ്ങളുടെ ആക്റ്റീവ് സ്‌റ്റാറ്റസ് കാണാൻ കഴിയില്ല.

ABOUT THE AUTHOR

...view details