കേരളം

kerala

ബസ് തടയലില്‍ മേയർക്കെതിരെ യൂത്ത് കോൺഗ്രസ്; നഗരസഭ കവാടത്തില്‍ ബോർഡ്‌ സ്ഥാപിച്ച് പ്രതിഷേധം - Youth congress against mayor

By ETV Bharat Kerala Team

Published : Apr 30, 2024, 5:47 PM IST

കെഎസ്ആർടിസി തടഞ്ഞു നിര്‍ത്തിയതില്‍ തിരുവനന്തപുരം മേയർക്കെതിരെ നഗരസഭ കവാടത്തിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

YOUTH CONGRESS PROTEST  PROTEST AT MUNICIPALITY  THIRUVANANTHAPURAM MAYOR  മേയർക്കെതിരെ യൂത്ത് കോൺഗ്രസ്
YOUTH CONGRESS AGAINST MAYOR

തിരുവനന്തപുരം:കെഎസ്ആർടിസി ബസ് തടഞ്ഞു നിര്‍ത്തിയ സംഭവത്തില്‍ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. നഗരസഭ കവാടത്തിൽ ഓവർടേക്കിങ് നിരോധിത മേഖലയെന്ന ബോർഡ് സ്ഥാപിച്ചായിരുന്നു യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം.

തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിന് മുന്നിൽ നിന്നും ജാഥയായി എത്തിയായിരുന്നു യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ പ്രതിഷേധിച്ചത്. യൂത്ത് കോൺഗ്രസിന്‍റെ തിരുവനന്തപുരം ജില്ല കമ്മിറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധത്തിന് പിന്നാലെ പൊലീസെത്തി യൂത്ത് കോൺഗ്രസസുകാർ സ്ഥാപിച്ച ബോർഡും അഴിച്ച് മാറ്റി.

പ്രതിഷേധത്തിന്‍റെ ഭാഗമായി നഗരസഭ കവാടത്തിന് മുന്നിലൂടെ പോയ കെഎസ്ആർടിസി ബസുകളിൽ യൂത്ത് കോൺഗ്രസ്‌ പ്രവര്‍ത്തകർ പോസ്റ്ററുകളും പതിച്ചു. പ്രതീകാത്മകമായി ബസുകൾ തടഞ്ഞു നിർത്തി മേയറെ കാണുമ്പോൾ സലൂട്ട് ചെയ്യണമെന്ന് ബസ് ഡ്രൈവർമാർക്ക് നിർദേശവും നൽകി.

Also Read:മേയർക്കെതിരെ ഡ്രൈവർ യദു കോടതിയിലേക്ക്; ആദ്യഘട്ടത്തിൽ പരാതി ഡിജിപിക്കും കമ്മിഷണർക്കും ഗതാഗത മന്ത്രിക്കും

ABOUT THE AUTHOR

...view details