കേരളം

kerala

സംസ്ഥാനത്ത് മഴയ്‌ക്ക് സാധ്യത: 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് - Weather Updates In Kerala

By ETV Bharat Kerala Team

Published : May 6, 2024, 3:57 PM IST

കനത്ത വേനല്‍ച്ചൂട് തുടരുന്ന സംസ്ഥാനത്ത് മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മെയ്‌ 11 വരെ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മഴ മുന്നറിയിപ്പിനൊപ്പം പാലക്കാട്, കൊല്ലം, തൃശൂർ, കോഴിക്കോട് ജില്ലകള്‍ക്ക് ഉയര്‍ന്ന താപനില മുന്നറിയിപ്പും.

WEATHER UPDATES IN KERALA  WEATHER UPDATES TODAY IN KERALA  RAIN UPDATES KERALA  സംസ്ഥാനത്ത് മഴയ്‌ക്ക് സാധ്യത
Weather Updates Today In Kerala (Source: ETV Bharat network)

തിരുവനന്തപുരം :സംസ്ഥാനത്ത് മെയ്‌ 11 വരെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ മെയ് 9, 10 ദിവസങ്ങളില്‍ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മെയ്‌ 9ന് മലപ്പുറം, വയനാട് എന്നിവിടങ്ങളിലും മെയ്‌ 10ന് ഇടുക്കിയിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. അതേസമയം കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിപ്പുണ്ട്. അതേസമയം സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.

മെയ്‌ 8 വരെ പാലക്കാട് ജില്ലയിൽ താപനില ഉയരാന്‍ സാധ്യത. പാലക്കാട് 39°C വരെ താപനില ഉയര്‍ന്നേക്കും. കൊല്ലം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ താപനില 38°C വരെയും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ 37°C വരെയും താപനില ഉയര്‍ന്നേക്കും.

തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയേക്കാൾ 2-4°C കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details